കർഷക പ്രക്ഷോഭത്തിന് ഒരു വർഷം; 26ന് ശക്തിപ്രകടനം

HIGHLIGHTS
  • കൂടുതൽ കർഷകർ അതിർത്തിയിലെ സമരകേന്ദ്രങ്ങളിലേക്ക്
Farmers
SHARE

ന്യൂഡൽഹി∙ കേന്ദ്ര സർക്കാരിനെതിരായ പ്രക്ഷോഭത്തിന് ഒരു വർഷം തികയുന്ന 26ന് ഡൽഹി അതിർത്തി കേന്ദ്രങ്ങളിൽ ആഘോഷ പരിപാടികൾ നടത്താൻ കർഷകർ ഒരുക്കം തുടങ്ങി. പ്രക്ഷോഭ കേന്ദ്രങ്ങളിലേക്ക് പഞ്ചാബ്, ഹരിയാന, യുപി എന്നിവിടങ്ങളിൽ നിന്നു കർഷകർ പുറപ്പെട്ടു. 

ഡൽഹി അതിർത്തിയിലെ സിംഘു, തിക്രി, ഗാസിപ്പുർ എന്നിവിടങ്ങളിലേക്കു പരമാവധി കർഷകരെ എത്തിക്കാനാണു സംയുക്ത കിസാൻ മോർച്ചയുടെ ശ്രമം. വിവാദ കൃഷി നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്രം തീരുമാനിച്ചെങ്കിലും വിളകൾക്കു താങ്ങുവില ഉറപ്പാക്കുന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ അംഗീകരിക്കും വരെ പ്രക്ഷോഭം തുടരാനും 26നു നടത്തുന്ന പരിപാടി കർഷകരുടെ ശക്തിപ്രകടനമാക്കി മാറ്റാനുമാണു തീരുമാനം. 

ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ 29 മുതൽ പാർലമെന്റിലേക്കു പ്രകടനം നടത്തുന്നതിനുള്ള ട്രാക്ടറുകളും വരുംദിവസങ്ങളിൽ അയൽ സംസ്ഥാനങ്ങളിൽ നിന്നെത്തിക്കും. 

റിപ്പോർട്ട് പരസ്യപ്പെടുത്തണം: ചീഫ് ജസ്റ്റിസിനു കത്ത്

ന്യൂഡൽഹി ∙ വിവാദ കൃഷി നിയമങ്ങൾ സംബന്ധിച്ചു സുപ്രീം കോടതി നിയോഗിച്ച സമിതി നൽകിയ റിപ്പോർട്ട് പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു സമിതിയംഗവും ക്ഷേത്കാരി സംഘടൻ അധ്യക്ഷനുമായ അനിൽ ഖൻവത് ചീഫ് ജസ്റ്റിസിനു കത്തയച്ചു. കോടതി തന്നെ റിപ്പോർട്ട് പുറത്തുവിടുകയോ സമിതിയെ അതിന് അനുവദിക്കുകയോ ചെയ്യണമെന്നാണ് ആവശ്യം.

കർഷകരോടും സർക്കാരിനോടും ചർച്ച നടത്തി കോടതിക്കു റിപ്പോർട്ട് നൽകാനാണു കഴിഞ്ഞ ജനുവരി 12ന് സുപ്രീം കോടതി ഖൻവത് അടക്കം 4 പേരുടെ സമിതിയെ നിയോഗിച്ചത്. ഇതിനോടു കർഷകർ സഹകരിച്ചിരുന്നില്ല. മാർച്ച് 19നാണു സമിതി റിപ്പോർട്ട് നൽകിയത്.

English Summary: Farmers protest turns one year

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിങ്ങൾ എപ്പോഴും ഒരുമിച്ചാണോ? ചിരിപ്പിച്ച് സജിയേട്ടനും അസിസ്റ്റന്റും | Jan E Man | Manorama Online

MORE VIDEOS
FROM ONMANORAMA