6 ആവശ്യങ്ങളിൽ സർക്കാർ നിലപാടെന്ത്? കർഷകർ

Farmers-Protest-01
SHARE

ന്യൂഡൽഹി ∙ വിവാദ കൃഷി നിയമങ്ങൾ പിൻവലിക്കാനുള്ള കേന്ദ്ര മന്ത്രിസഭാ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്നും താങ്ങുവില ഉൾപ്പെടെയുള്ള മറ്റു വിഷയങ്ങളിൽ കൂടി സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല നടപടിയുണ്ടാവണമെന്നും കർഷക നേതാക്കൾ ആവശ്യപ്പെട്ടു. താങ്ങുവില നിയമം വഴി ഉറപ്പാക്കുന്നതടക്കമുള്ള 6 ആവശ്യങ്ങളുന്നയിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കഴിഞ്ഞ ദിവസം സംയുക്ത കിസാൻ മോർച്ച അയച്ച കത്തിൽ സർക്കാർ നിലപാടറിയിക്കണം. അതിനു ശേഷമേ പ്രക്ഷോഭം അവസാനിപ്പിക്കൂ. തുടർസമരങ്ങൾക്കു രൂപം നൽകാൻ 27നു ഡൽഹി – ഹരിയാന അതിർത്തിയിലെ സിംഘുവിൽ സംയുക്ത കിസാൻ മോർച്ച ജനറൽ ബോഡി ചേരും. 

ഇതിനിടെ, വിളകൾക്ക് ഉൽപാദന ചെലവിന്റെ 50% കൂടി ചേർത്ത് യുപി സർക്കാർ താങ്ങുവില പ്രഖ്യാപിക്കണമെന്നു കിസാൻ സഭ ആവശ്യപ്പെട്ടു. കേന്ദ്രസർക്കാർ മുൻപു പ്രഖ്യാപിച്ച താങ്ങുവില പര്യാപ്തമല്ലെന്നും കിസാൻ സഭ വ്യക്തമാക്കി. യുപിയിൽ ബിജെപി സർക്കാരിനെ അധികാരത്തിൽനിന്നു പുറത്താക്കാൻ കർഷകർ ഒന്നിക്കണമെന്നും ആവശ്യപ്പെട്ടു. 

English Summary: Farmers about government of india stand on their six demands

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിങ്ങൾ എപ്പോഴും ഒരുമിച്ചാണോ? ചിരിപ്പിച്ച് സജിയേട്ടനും അസിസ്റ്റന്റും | Jan E Man | Manorama Online

MORE VIDEOS
FROM ONMANORAMA