പട്‌നയിൽ തുറന്ന ജീപ്പിൽ ലാലുവിന്റെ റോഡ് ഷോ

lallu-road-show-watermarked
പട്നയിൽ ആർജെഡി അധ്യക്ഷൻ ലാലു യാദവ് തുറന്ന ജീപ്പ് ഓടിക്കുന്നു.
SHARE

പട്ന ∙ നിതീഷ് കുമാർ ബിഹാർ മുഖ്യമന്ത്രി സ്ഥാനത്ത് എത്തിയതിന്റെ 15–ാം വാർഷികാഘോഷദിനം ആർജെഡി അധ്യക്ഷൻ ലാലുപ്രസാദ് യാദവിന്റെ ‘റോഡ് ഷോ’യിൽ മുങ്ങി. പട്ന നിരത്തിലൂടെ തുറന്ന ജീപ്പ് ഓടിച്ചും ആർജെഡി ആസ്ഥാനത്ത് 6 ടണ്ണിന്റെ റാന്തൽ അനാവരണം ചെയ്തും ലാലു ടിവി ചാനലുകളിൽ നിറഞ്ഞുനിന്നു. 

ലാലുവിന്റെ ആദ്യവാഹനമായിരുന്ന ജീപ്പ് ഏറെക്കാലമായി പത്നി റാബ്റി ദേവിയുടെ വസതിയിൽ വിശ്രമത്തിലായിരുന്നു.റോഡിലൂടെ ജീപ്പോടിച്ചു വരുന്ന ലാലുവിനെ കണ്ടു ജനം കൈവീശിയും ജയ് വിളിച്ചും ആവേശം പ്രകടിപ്പിച്ചു.

വീർചന്ദ് പട്ടേൽ പഥിലെ ആർജെഡി ആസ്ഥാനത്ത് 4 വർഷത്തിനു ശേഷമാണ് ലാലു എത്തിയത്. ഇവിടെ പാർട്ടി രജത ജൂബിലി ആഘോഷ പരിപാടിയിലും ലാലു പങ്കെടുത്തു. 2017 ജൂലൈ അഞ്ചിനു പാർട്ടി സ്ഥാപകദിനത്തിലാണ് ലാലു ഇതിനു മുൻപ് ആർജെഡി ആസ്ഥാനത്തു വന്നത്.

English Summary: Lalu Yadav organises tremendous road show on CM Nithish's anniversary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

നിങ്ങൾ എപ്പോഴും ഒരുമിച്ചാണോ? ചിരിപ്പിച്ച് സജിയേട്ടനും അസിസ്റ്റന്റും | Jan E Man | Manorama Online

MORE VIDEOS
FROM ONMANORAMA