ADVERTISEMENT

ന്യൂഡൽഹി ∙ നിയന്ത്രണങ്ങൾ കുറച്ചതിനു പിന്നാലെ ഡൽഹിയിലെ വായു മലിനീകരണം വീണ്ടും രൂക്ഷമായി. മോശം അവസ്ഥയിൽ നിന്നു വളരെ മോശം അവസ്ഥയിലേക്കു വായു നിലവാര സൂചിക (എക്യുഐ) ഉയർന്നു. ഇന്നലെ 361 എന്ന വളരെ മോശം എക്യുഐ ആണു നഗരത്തിൽ രേഖപ്പെടുത്തിയത്.

ചൊവ്വാഴ്ച മോശം അവസ്ഥയിൽ 290 എന്ന നിലയിലായിരുന്നു എക്യുഐ. ഇതിനിടെ മലിനീകരണം കുറഞ്ഞുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ 29 മുതൽ സ്കൂളുകളും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. സിഎൻജി, ഇലക്ട്രിക് ട്രക്കുകൾക്ക് 27 മുതൽ നഗരത്തിനുള്ളിൽ പ്രവേശനം അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്. നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു. 

ഡൽഹിയിലെ മലിനീകരണ വിഷയം ഇന്നലെ വീണ്ടും പരിഗണിച്ച സുപ്രീം കോടതി  മലിനീകരണം ഗുരുതരാവസ്ഥയിലെത്തുന്നതിനു മുൻപു തന്നെ പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നു നിർദേശിച്ചു. കേന്ദ്ര–സംസ്ഥാന സർക്കാരുകൾ വിഷയം 2–3 ദിവസം ചർച്ച ചെയ്യാനും നടപടികൾ അറിയിക്കാനും നിർദേശിച്ച സുപ്രീം കോടതി വിഷയം 29നു വീണ്ടും പരിഗണിക്കും.

English Summary: Supreme Court hears Delhi air pollution case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com