കേന്ദ്ര സൗജന്യ റേഷൻ മാർച്ച് വരെ നീട്ടി; 80 കോടി പേർക്ക് പ്രയോജനം

Ration-rice
SHARE

ന്യൂഡൽഹി ∙ കോവിഡ് പശ്ചാത്തലത്തിൽ കേന്ദ്രത്തിന്റെ സൗജന്യ റേഷൻ പദ്ധതി 2022 മാർച്ച് വരെ നീട്ടി. 5 കിലോഗ്രാം അരി, ഗോതമ്പ് എന്നിവയും മറ്റു ധാന്യങ്ങളും പൊതുവിതരണ സമ്പ്രദായത്തിലൂടെ സൗജന്യമായി നൽകുന്ന പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജനയാണ് നീട്ടുന്നത്. 80 കോടി ആളുകൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. 2020 ഏപ്രിലിൽ ആരംഭിച്ച പദ്ധതി ഈ മാസം അവസാനിക്കാനിരിക്കെയാണ് 4 മാസം കൂടി നീട്ടാൻ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചത്. 2.60 ലക്ഷം കോടി രൂപയാണ് ആകെ പദ്ധതിച്ചെലവായി കണക്കാക്കുന്നത്.

English Summary: Free ration till march 2022

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിങ്ങൾ എപ്പോഴും ഒരുമിച്ചാണോ? ചിരിപ്പിച്ച് സജിയേട്ടനും അസിസ്റ്റന്റും | Jan E Man | Manorama Online

MORE VIDEOS
FROM ONMANORAMA