ഇന്ത്യയിൽ ജനപ്പെരുപ്പം കുറയുന്നു

INDIA-SOCIETY-SHEPHERD
പ്രതീകാത്മക ചിത്രം
SHARE

ന്യൂഡൽഹി ∙ രാജ്യത്ത് ജനപ്പെരുപ്പം കുറയുന്നുവെന്നു വ്യക്തമാക്കി പ്രത്യുൽപാദന നിരക്ക് വീണ്ടും താഴ്ന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കുടുംബാരോഗ്യ സർവേ റിപ്പോർട്ട്. പ്രത്യുൽപാദന നിരക്ക് 2015–16ലെ 2.2ൽ നിന്ന്  2 ആയി. ഒരു സ്ത്രീക്ക് 2.1 കുട്ടികൾ എന്ന ഐക്യരാഷ്ട്ര സഭ നിശ്ചയിച്ച (റീപ്ലേസ്മെന്റ് നിരക്ക്) നിരക്കിനെക്കാൾ കുറവാണിത്. കേരളം 1988ൽ തന്നെ ഈ നിരക്കിനു താഴെ എത്തിയിരുന്നു. 

കേരളം ഉൾപ്പെടെയുള്ളവയുടെ റിപ്പോർട്ട് കഴിഞ്ഞ ഡിസംബറിൽ കേന്ദ്രം പുറത്തുവിട്ടിരുന്നു. ഇതനുസരിച്ച് 1.8 ആണ് കേരളത്തിലെ പ്രത്യുൽപാദന നിരക്ക്. നേരത്തേ ഉണ്ടായിരുന്ന 1.6 നിരക്കിനെ അപേക്ഷിച്ചു വർധനയാണു രേഖപ്പെടുത്തിയത്. സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉൾപ്പെടെ 14 ഇടത്തെ കുടുംബാരോഗ്യ വിവരങ്ങളാണ് ഇന്നലെ പുറത്തുവിട്ടത്. നഗരമേഖലകളിൽ 1.6 ആണ് പ്രത്യുൽപാദന നിരക്ക്; ഗ്രാമീണമേഖലയിൽ രണ്ടും.

English Summary: Population rate in India decreases

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിങ്ങൾ എപ്പോഴും ഒരുമിച്ചാണോ? ചിരിപ്പിച്ച് സജിയേട്ടനും അസിസ്റ്റന്റും | Jan E Man | Manorama Online

MORE VIDEOS
FROM ONMANORAMA