ADVERTISEMENT

മുംബൈ ∙ 2008ലെ മാലെഗാവ് സ്ഫോടനക്കേസിലെ പ്രതിയും ബിജെപി എംപിയുമായ പ്രജ്ഞ സിങ് ഠാക്കൂർ കോകില ബെൻ അംബാനി ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയപ്പോൾ കോടതിയിൽ ഹാജരായി. സമൻസ് ഇല്ലാതെ ഹാജരാവുകയായിരുന്നെന്ന് അവരുടെ അഭിഭാഷകൻ പറഞ്ഞു. മുംബൈയിലെത്തുമ്പോൾ ഹാജരാകണമെന്ന് മുൻപ് കോടതി നിർദേശിച്ചിരുന്നു. എൻഐഎ അന്വേഷിക്കുന്ന കേസിലെ 7 പ്രതികളിൽ ഒരാളായ പ്രജ്ഞ, എല്ലാ വിചാരണ ദിവസങ്ങളിലും ഹാജരാകാനുള്ള ബുദ്ധിമുട്ട് അറിയിക്കുകയും കോടതി ഇളവ് നൽകുകയും ചെയ്തിരുന്നു.

2008 സെപ്റ്റംബർ 29ന് മാലെഗാവിൽ മസ്ജിദിനു സമീപം ബൈക്കിൽ സ്ഥാപിച്ച് ബോംബ് പൊട്ടിത്തെറിച്ച് 6 പേർ മരിക്കുകയും 100 പേർക്കു പരുക്കേൽക്കുകയും ചെയ്ത സംഭവത്തിലാണ് വിചാരണ നേരിടുന്നത്.നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനുള്ള യുഎപിഎ ഉൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

Content Highlight: Pragya Singh Thakur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com