കടലിൽ കരുത്താകാൻ ഐഎൻഎസ് വേല; ക്യാപ്റ്റൻ അനീഷ് മാത്യു കമാൻഡിങ് ഓഫിസർ

Submarine-INS-Vela
അന്തർവാഹിനി ഐഎൻഎസ് വേല രാജ്യത്തിനു സമർപ്പിക്കുന്ന ചടങ്ങ് നാവികസേന പശ്ചിമ കമാൻഡ് ആസ്ഥാനമായ മുംബൈയിൽ നടന്നപ്പോൾ. ചിത്രം: വിഷ്ണു വി.നായർ ∙ മനോരമ
SHARE

മുംബൈ ∙ ഐഎൻഎസ് വേല മുങ്ങിക്കപ്പൽ നാവികസേന കമ്മിഷൻ ചെയ്തു. പ്രോജക്ട് 75ന്റെ ഭാഗമായി കാൽവരി ശ്രേണിയിൽ നിർമിക്കുന്ന 6 മുങ്ങിക്കപ്പലുകളിൽ നാലാമത്തേതാണിത്. മലയാളിയായ ക്യാപ്റ്റൻ അനീഷ് മാത്യുവാണു വേലയുടെ കമാൻഡിങ് ഓഫിസർ. 

സ്കോർപീൻ ക്ലാസിലുള്ള മുങ്ങിക്കപ്പൽ ഫ്രാൻസിന്റെ സഹകരണത്തോടെ മുംബൈയിലെ മസ്ഗാവ് ഡോക്കിലാണു നിർമിച്ചത്. ടോർപിഡോ, മിസൈൽ ആക്രമണങ്ങൾക്ക് മികച്ച സംവിധാനങ്ങളുള്ളതാണു ‘വേല’. 67.5 മീറ്ററാണു നീളം. ഉയരം - 12.3 മീറ്റർ. 8 ഓഫിസർമാരടക്കം 35 നാവികരെ വഹിക്കും. 

മുംബൈ നേവൽ ഡോക്‌യാഡിൽ നടന്ന ചടങ്ങിൽ നാവികസേനാ മേധാവി അഡ്മിറൽ കരംബീർ സിങ്, അരവിന്ദ് സാവന്ത് എംപി, പശ്ചിമ നാവിക കമാൻഡ് മേധാവി ആർ.ഹരികുമാർ, മസ്ഗാവ് ഡോക‍്‍ ഷിപ്ബിൽഡേഴ്സ് ലിമിറ്റഡ് മേധാവി റിട്ട. വൈസ് അഡ്മിറൽ നാരായൺ പ്രസാദ് എന്നിവരടക്കം പങ്കെടുത്തു. 

English Summary: Submarine INS Vela commissioned

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിങ്ങൾ എപ്പോഴും ഒരുമിച്ചാണോ? ചിരിപ്പിച്ച് സജിയേട്ടനും അസിസ്റ്റന്റും | Jan E Man | Manorama Online

MORE VIDEOS
FROM ONMANORAMA