ADVERTISEMENT

ന്യൂഡൽഹി ∙ വിദേശത്തെ സ്കൂൾ പഠനം നിർത്തി ഇന്ത്യയിലെത്തി സിബിഎസ്ഇ സ്കൂളിൽ ചേരുന്നതിന് ഇനി മുൻകൂർ അനുമതിയോ തുല്യതാ സർട്ടിഫിക്കറ്റോ വേണ്ട. വിദേശത്തെ ബോർഡുകളിൽ പഠിച്ചവർ ഇന്ത്യയിലെ സിബിഎസ്ഇ സ്കൂളുകളിൽ ചേരുമ്പോൾ തുല്യതാ സർട്ടിഫിക്കറ്റ് നൽകണമെന്നായിരുന്നു ചട്ടം. സിബിഎസ്ഇയുടെ 10, 12 ക്ലാസുകൾക്കു തുല്യമായ വിദേശത്തെ ബോർഡുകളുടെ ക്ലാസ് വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും ഇതുപ്രകാരം പ്രവേശനം നൽകാമെന്നും സിബിഎസ്ഇ അറിയിച്ചു.

Content Highlight: CBSE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com