ADVERTISEMENT

ന്യൂഡൽഹി ∙ കോവിഡ് വാക്സീനെടുത്ത് 9 മാസം കഴിഞ്ഞാൽ ബൂസ്റ്റർ ഡോസ് എടുത്തിരിക്കണമെന്ന പുതിയ നിബന്ധന കൊണ്ടുവരാൻ യൂറോപ്യൻ യൂണിയൻ ആലോചിക്കുന്നു. വാക്സീനെടുത്ത് നിശ്ചിത കാലാവധി പിന്നിട്ടവരാണെങ്കിൽ യാത്രയ്ക്ക് ബൂസ്റ്റർ ഡോസ് എടുക്കുകയോ ക്വാറന്റീൻ നിബന്ധനകൾ പാലിക്കുകയോ വേണം.

വാക്സീൻ കാലാവധിക്കുള്ളിലുള്ളവർക്കു വീസയ്ക്കുൾപ്പെടെ മുൻഗണനന നൽകും. ജനുവരി 10 മുതൽ യൂറോപ്യൻ യൂണിയനിലെ മുഴുവൻ രാജ്യങ്ങളും പൂർണമായി തുറന്നുകൊടുക്കാനും ശുപാർശയുണ്ട്. ഇതിനിടെ, യൂറോപ്യൻ യൂണിയൻ 5–11 പ്രായക്കാർക്കു ഫൈസർ വാക്സീൻ നൽകാൻ അനുമതി നൽകി.

ഇന്ത്യയിൽ ‘ലൈറ്റ്’ അടുത്തമാസം

റഷ്യയുടെ സ്പുട്നിക് വാക്സീന്റെ ഒറ്റ ഡോസ് പതിപ്പായ ‘സ്പുട്നിക് ലൈറ്റ്’ അടുത്ത മാസം ഇന്ത്യയിൽ ലഭ്യമാകും. പ്രത്യേക ട്രയൽ ആവശ്യമില്ലെന്നു കേന്ദ്ര സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. ബൂസ്റ്റർ ഡോസായി സ്പുട്നിക് ലൈറ്റ് നൽകാൻ കഴിയുമോയെന്ന് സർക്കാർ പരിഗണിക്കുമെന്നാണു കമ്പനി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഒറ്റ ഡോസ് കൊണ്ട് 79.4% ഫലപ്രാപ്തി ലഭിക്കുന്നുവെന്നാണു റഷ്യയിൽ നടന്ന ട്രയൽ ഫലം വ്യക്തമാക്കുന്നത്. 2 ഡോസ് എടുത്താൽ 91.6% ആണ് ഫലപ്രാപ്തി.

English Summary: Europe to make covid vaccine expiry applicable

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com