ADVERTISEMENT

ന്യൂഡൽഹി ∙ 3 കൃഷി നിയമങ്ങൾ പിൻവലിക്കാനുള്ള ബില്ലുകൾ പാർലമെന്റ് സമ്മേളനം ആരംഭിക്കുന്ന നാളെത്തന്നെ അവതരിപ്പിക്കുമെന്നു കൃഷിമന്ത്രി നരേന്ദ്രസിങ് തോമർ വ്യക്തമാക്കി. എന്നാൽ, മിനിമം താങ്ങുവില സംബന്ധിച്ച നിയമത്തെക്കുറിച്ചുള്ള അവ്യക്തത തുടരുകയാണ്. ബിജെപിയും കോൺഗ്രസും നാളെ സഭയിൽ ഹാജരാകണമെന്ന് അംഗങ്ങൾക്കു വിപ് നൽകിയിട്ടുണ്ട്. രാജ്യസഭാംഗങ്ങൾക്ക് നേരത്തേ തന്നെ വിപ് നൽകിയിരുന്നു. 

മിനിമം താങ്ങുവില, വിള നവീകരണം, ചെലവില്ലാത്ത കൃഷി തുടങ്ങിയ വിഷയങ്ങളെക്കുറിച്ചു പഠിക്കാൻ വിദഗ്ധ സമിതി രൂപവൽക്കരിക്കുമെന്നു പ്രധാനമന്ത്രി പ്രഖ്യാപിച്ചതാണെന്നു തോമർ പറഞ്ഞു. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ കൃഷി നിയമം പിൻവലിക്കലടക്കം 26 പുതിയ ബില്ലുകളാണ് അവതരിപ്പിക്കുന്നത്.

ക്രിപ്റ്റോകറൻസി നിയന്ത്രണ ബിൽ, വൈദ്യുതി നിയമ ഭേദഗതി ബിൽ, പൊതുമേഖലാ ബാങ്കുകളിൽ സർക്കാരിന്റെ ഓഹരി 51 ശതമാനത്തിൽനിന്ന് 26 ശതമാനമാക്കാനുള്ള ബിൽ തുടങ്ങിയവ ലിസ്റ്റിലുണ്ട്. കൃഷി നിയമം പിൻവലിക്കാനുള്ള ബില്ലിന്റെ ചർച്ച പ്രതിപക്ഷവും ഭരണപക്ഷവും തമ്മിലുള്ള നേർക്കുനേർ പോരാട്ടത്തിനു വേദിയാകുമെന്നുറപ്പാണ്. 

Content Highlight: Farm Laws

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com