ADVERTISEMENT

ചെന്നൈ ∙ മഴ കുറഞ്ഞെന്ന് ആശ്വസിച്ച ചെന്നൈ നഗരവാസികളുടെ നെഞ്ചിടിപ്പു കൂട്ടി ഇടിമിന്നലോടുകൂടി വീണ്ടും മഴ തകർത്തു പെയ്തു. വെള്ളി രാത്രി മുതൽ ഇന്നലെ പുലർച്ചെ വരെ തുടർച്ചയായി പെയ്ത മഴയിൽ നാനൂറിലേറെ തെരുവുകളാണു വെള്ളക്കെട്ടിലായത്. 

അഡയാർ, കെകെ നഗർ, അശോക് നഗർ, കോടമ്പാക്കം, നുങ്കംപാക്കം ഉൾപ്പെടെ ചെന്നൈ നഗരത്തിന്റെ പ്രധാന ഭാഗങ്ങളിലും ആവഡി, താംബരം, ഗുഡുവാഞ്ചേരി തുടങ്ങി പ്രാന്തപ്രദേശങ്ങളിലും വെള്ളം നിറഞ്ഞു. പലയിടത്തും ഗതാഗതം മുടങ്ങി. തമിഴ്നാട്ടിൽ മഴക്കെടുതിയിൽ 3 പേർ കൂടി മരിച്ചു.  2,202 കുടിലുകളും 273 കോൺക്രീറ്റ് കെട്ടിടങ്ങളും തകർന്നു. 14 ജില്ലകളിലായി 11,239 പേരെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കു മാറ്റി.  ചെന്നൈയിൽ 653 പേർ ക്യാംപുകളിലാണ്. ഇന്നും മഴ തുടരുമെന്നാണു മുന്നറിയിപ്പ്.

English Summary: Heavy rain in Chennai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com