ADVERTISEMENT

ന്യൂഡൽഹി ∙ കോവിഡ് മൂലം മരിച്ചവരുടെ ആശ്രിതർക്കു നഷ്ടപരിഹാരം നൽകുന്ന സർക്കാർ നടപടികളിൽ സുപ്രീം കോടതിക്ക് അതൃപ്തി. എല്ലാ സംസ്ഥാനങ്ങളും ഇതിനായി പ്രത്യേക പോർട്ടൽ രൂപീകരിക്കണമെന്നു നിർദേശിച്ച കോടതി, അപേക്ഷ സ്വീകരിക്കുന്നതിനും തുക വിതരണം ചെയ്യുന്നതിനും കേരളം പ്രത്യേക പോർട്ടൽ ഒരുക്കിയതും കേന്ദ്ര സർക്കാരിനെ ഓർമിപ്പിച്ചു. എന്നാൽ, കേരള മാതൃകയെക്കുറിച്ചറിയില്ലെന്നും കോടതി സമ്മതിക്കുകയാണെങ്കിൽ ഗുജറാത്ത് സർക്കാരിന്റെ സംവിധാനം മാതൃകയാക്കാമെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. 

നഷ്ടപരിഹാരത്തിനുള്ള അപേക്ഷ സ്വീകരിക്കുന്നതിനും വിതരണം ചെയ്യുന്നതിനും കേന്ദ്രീകൃത സംവിധാനം വേണമായിരുന്നുവെന്നാണ് ജഡ്ജിമാരായ എം.ആർ. ഷാ, ബി.വി. നാഗരത്ന എന്നിവരുൾപ്പെട്ട ബെഞ്ച് പറഞ്ഞത്. 8 കാര്യങ്ങളെക്കുറിച്ചു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കണമെന്നു സംസ്ഥാന സർക്കാരുകളോടും നിർദേശിച്ചു.

കോടതിയുടെ മുൻ ഉത്തരവുകൾ പാലിച്ചിട്ടുണ്ടോ, അപേക്ഷ സ്വീകരിക്കുന്നതിനും നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിനുള്ള നടപടികൾ എന്തൊക്കെ, എത്ര മരണം, ഇതുവരെ ലഭിച്ച അപേക്ഷകളുടെ എണ്ണം, നഷ്ടപരിഹാര തുക നൽകിയത് എത്രപേർക്കു നൽകി, ജില്ലാതല പരാതിപരിഹാര സമിതികൾ രൂപീകരിച്ചോ, ഓൺലൈൻ പോർട്ടൽ സജ്ജമാക്കിയിട്ടുണ്ടോ, പദ്ധതിക്കു കാര്യമായ പ്രചാരണം നൽകിയോ എന്നീ വിവരങ്ങൾ അടുത്തമാസം 6 നു മുൻപ് അറിയിക്കാനാണു നിർദേശിച്ചത്. നഷ്ടപരിഹാര വിതരണവുമായി ബന്ധപ്പെട്ടു വിശദമായ സത്യവാങ്മൂലം നൽകാൻ കേരളം, മഹാരാഷ്ട്ര, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളോടു നിർദേശിച്ചു. 

English Summary: Center rejects Kerala's covid compensation model

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com