ഇൻഷുറൻസ് ബിൽ പാസാക്കുന്നതിനെതിരെ കഴിഞ്ഞ സമ്മേളനത്തിന്റെ അവസാന ദിനം രാജ്യസഭയിൽ പ്രതിഷേധിച്ച എളമരം കരീം (സിപിഎം), ബിനോയ് വിശ്വം (സിപിഐ) എന്നിവരടക്കം 12 പ്രതിപക്ഷ എംപിമാർക്കു സസ്പെൻഷൻ. ഈ സമ്മേളനത്തിന്റെ ഇനിയുള്ള ദിവസങ്ങളിലേക്കാണ് ഇവരെ സസ്പെൻഡ് ചെയ്തത്. കോൺഗ്രസിന്റെ ആറും തൃണമൂലിന്റെയും ശിവസേനയുടെയും 2 വീതവും എംപിമാർ നടപടി നേരിട്ടു. രാജ്യസഭയുടെ ചരിത്രത്തിൽ ഇത്രയും പേർക്കെതിരെ നടപടി ആദ്യമായാണ്.
English Summary: 12 Opposition MPs Suspended For "Violent Behaviour" In Previous Session