വീണ്ടും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി കർണാടക

HIGHLIGHTS
  • ഇളവ് ആശുപത്രി ആവശ്യ യാത്രകൾക്കു മാത്രം
uae-coronavirus-testing-by-wam
പ്രതീകാത്മക ചിത്രം
SHARE

മംഗളൂരു ∙ കേരളത്തിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നും എത്തുന്നവർക്കു വീണ്ടും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കർണാടക. ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാതെ എത്തുന്നവരെ ഇന്നു മുതൽ സംസ്ഥാനത്തേക്കു പ്രവേശിപ്പിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. 

ആശുപത്രി ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവർക്കു മാത്രമായിരിക്കും ഇതിൽ ഇളവുണ്ടാകുക. കാസർകോട് - മംഗളൂരു റൂട്ടിൽ ബസ് സർവീസ് വിലക്കിയിട്ടില്ല. എന്നാൽ, യാത്രക്കാർക്ക് ആർടിപിസിആർ നെഗറ്റീവ് നിർബന്ധമാക്കിയിട്ടുണ്ട്. 

കർണാടകയുടെ വിവിധ ഭാഗങ്ങളിൽ കോളജ് വിദ്യാർഥികൾക്കു കൂട്ടത്തോടെ കോവിഡ് ബാധിക്കുകയും കോവിഡ് മൂന്നാം തരംഗ ഭീതി ഉയരുകയും ചെയ്ത സാഹചര്യത്തിലാണു നടപടി. 

കർണാടകയിലേക്കു വരുന്ന എല്ലാ വിദ്യാർഥികളും ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതണം. 7 ദിവസത്തിനു ശേഷം ഇവരെ വീണ്ടും പരിശോധിക്കും. ഈ മാസം 12 മുതൽ ഇതുവരെ സംസ്ഥാനത്തേക്ക് എത്തിയ മുഴുവൻ വിദ്യാർഥികളെയും പരിശോധിക്കാനും നിർദേശം നൽകിയിട്ടുണ്ട്.

English Summary: Karnataka impose more covid restrictions

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Shalabhamay | ശലഭമായ് | Romantic Song | Music Video | KK Nishad | Sangeeta Srikant

MORE VIDEOS