7 ദിവസം ക്വാറന്റീൻ ‘റിസ്ക് രാജ്യങ്ങളിൽ നിന്നുള്ളവർക്ക്; ഗൾഫ് രാജ്യങ്ങൾ പട്ടികയിൽ ഇല്ല

HIGHLIGHTS
  • ബുധനാഴ്ച മുതൽ പുതിയ മാർഗരേഖ
  • ഗൾഫ് രാജ്യങ്ങൾ ‘റിസ്ക്’ പട്ടികയിൽ ഇല്ല
covid_corona-virus-4
SHARE

ന്യൂഡൽഹി ∙ ബുധൻ മുതൽ വിദേശത്തുനിന്നെത്തുന്നവർക്കായി കേന്ദ്ര സർക്കാർ പുതിയ  മാർഗരേഖ പുറത്തിറക്കി. കേന്ദ്ര സർക്കാർ 26നു പുറത്തിറക്കിയ ‘റിസ്ക്’ പട്ടികയിലുള്ള രാജ്യങ്ങളിൽനിന്നെത്തുന്നവരാണ് 7 ദിവസം ക്വാറന്റീൻ ഉറപ്പാക്കേണ്ടത്. ഈ പട്ടികയിൽ ഗൾഫ് രാജ്യങ്ങളില്ല. പട്ടികയിലുള്ളവ ഇവ: യൂറോപ്യൻ രാജ്യങ്ങൾ, യുകെ, ദക്ഷിണാഫ്രിക്ക, ബ്രസീൽ, ബംഗ്ലദേശ്, ബോട്സ്വാന, ചൈന, മൊറീഷ്യസ്, ന്യൂസീലൻഡ്, സിംബാബ്‌വെ, സിംഗപ്പൂർ, ഇസ്രയേൽ, ഹോങ്കോങ്.

പ്രധാന നിർദേശങ്ങൾ: 

∙ എല്ലാ യാത്രക്കാരും യാത്രയ്ക്ക് 72 മണിക്കൂർ മുൻപെങ്കിലും ആർടിപിസിആർ പരിശോധന നടത്തണം. സുവിധ പോർട്ടലിൽ സത്യവാങ്മൂലം അപ്‌ലോഡ് ചെയ്യണം. യാത്രയ്ക്കു മുൻപുള്ള 14 ദിവസത്തെ വിവരം നൽകണം. 

∙ ‘റിസ്ക്’ രാജ്യങ്ങളിൽനിന്നുള്ളവർക്ക് വിമാനത്താവളത്തിൽ ആർടിപിസിആർ പരിശോധന. പോസിറ്റീവെങ്കിൽ ഐസലേഷൻ സൗകര്യമുള്ള ആശുപത്രിയിൽ ചികിത്സയും സാംപിളിന്റെ ജനികത ശ്രേണീകരണവും. നെഗറ്റീവാണെങ്കിൽ 7 ദിവസം ക്വാറന്റീൻ. എട്ടാം ദിവസത്തെ പരിശോധനയിൽ നെഗറ്റീവ് ആണെങ്കിൽ തുടർന്ന് 7 ദിവസം സ്വയംനിരീക്ഷണം. 

∙ പോസിറ്റീവ് ആകുന്നവർക്ക് ഒമിക്രോൺ അല്ലെന്നു സ്ഥിരീകരിച്ചാൽ നെഗറ്റീവ് ആകുമ്പോൾ ആശുപത്രി വിടാം. ഒമിക്രോൺ ആണെങ്കിൽ കർശന ഐസലേഷൻ.

∙ റിസ്ക് പട്ടികയിലില്ലാത്ത രാജ്യത്തു നിന്നുള്ള യാത്രക്കാരിൽ 5 % പേർക്കു കോവിഡ് പരിശോധന. പോസിറ്റീവായാൽ ജനിതക ശ്രേണീകരണവും ഐസലേഷനും ബാധകം. നെഗറ്റീവായാൽ 14 ദിവസത്തെ സ്വയം നിരീക്ഷണം. 

∙ ക്വാറന്റീനിലോ സ്വയം നിരീക്ഷണത്തിലോ കഴിയുന്നതിനിടെ രോഗലക്ഷണം വന്നാൽ വീണ്ടും പരിശോധന. 

∙ 5 വയസ്സു വരെയുള്ള കുട്ടികൾക്കു വിമാനത്താവളത്തിൽ പരിശോധനയില്ല. 

 ഒമിക്രോൺ പ്രതിരോധ നടപടികൾ ചർച്ച ചെയ്യാൻ സംസ്ഥാന സർക്കാരിന്റെ കോവിഡ് വിദഗ്ധ സമിതി ഇന്നു യോഗം ചേരും. 

English Summary: Omicron, new guidelines in India

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA