അടിക്കുറിപ്പിലെ ‘ആകർഷകം’; ട്വീറ്റിൽ ക്ഷമ ചോദിച്ച് തരൂർ

shashi-tharoor-with-women-mps-1
വനിതാ എംപിമാർക്കൊപ്പം ശശി തരൂർ (ശശി തരൂർ ഫെയ്സ്ബുക്കിൽ പങ്കുവച്ച ചിത്രം)
SHARE

ന്യൂഡൽഹി ∙ ‘ലോക്സഭ ആകർഷകമായ തൊഴിലിടമല്ലെന്ന് ആരു പറഞ്ഞു’വെന്ന അടിക്കുറിപ്പോടെ വനിതാ എംപിമാർക്കൊപ്പമുള്ള സെൽഫി ട്വിറ്ററിൽ പങ്കുവച്ച ശശി തരൂർ എംപിക്കെതിരെ വിമർശനം. ട്വീറ്റിലെ വാചകങ്ങൾ സ്ത്രീവിരുദ്ധമാണെന്ന പരാതിക്കു പിന്നാലെ, അദ്ദേഹം മാപ്പു പറഞ്ഞു. ലോക്സഭാംഗങ്ങളായ സുപ്രിയ സുളെ, പ്രണീത് കൗർ, നുസ്രത് ജഹാൻ, മിമി ചക്രബർത്തി, ജ്യോതിമണി, തമിഴച്ചി തങ്കപാണ്ഡ്യൻ എന്നിവർക്കൊപ്പമുള്ള സെൽഫിയാണു തരൂർ പങ്കുവച്ചത്.

വിവാദമായതോടെ വിശദീകരണവുമായി അദ്ദേഹം രംഗത്തുവന്നു. ‘വനിതാ എംപിമാരാണു സെൽഫിയെടുക്കാൻ മുൻകയ്യെടുത്തത്. അത് ട്വീറ്റ് ചെയ്യാൻ എന്നോട് ആവശ്യപ്പെട്ടതും അവരാണ്. ചിലയാളുകൾക്ക് അത് അപമാനമായി തോന്നിയെങ്കിൽ ഞാൻ ഖേദം പ്രകടിപ്പിക്കുന്നു. തൊഴിലിടത്തെ ഈ സൗഹൃദകൂട്ടായ്മയുടെ ഭാഗമായതിൽ എനിക്കു സന്തോഷമുണ്ട്’– തരൂർ ട്വീറ്റ് ചെയ്തു. 

English Summary: Shashi Tharoor shares pic with women MPs, says Lok Sabha attractive place to work

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA