ADVERTISEMENT

ന്യൂഡൽഹി ∙ ജനറൽ ബിപിൻ റാവത്തിന്റെ മരണത്തോടെ അടുത്ത സംയുക്ത സേനാ മേധാവിയെ കണ്ടെത്താനുള്ള നടപടികൾ കേന്ദ്ര സർക്കാർ ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലുള്ള സുരക്ഷാകാര്യ മന്ത്രിതല സമിതി ഇന്നലെ ഇതുമായി ബന്ധപ്പെട്ട് ചർച്ച നടത്തി. 

നിലവിലെ സേനാ മേധാവികളിൽ കരസേനാ മേധാവി ജനറൽ എം. എം. നരവനെയാണ് ഏറ്റവും മുതിർന്നയാൾ. സീനിയോരിറ്റിയുടെ അടിസ്ഥാനത്തിൽ നിയമനം നടത്താൻ തീരുമാനിച്ചാൽ, നരവനെ അടുത്ത സംയുക്ത സേനാ മേധാവിയാകും. അങ്ങനെ വന്നാൽ, പുതിയ കരസേനാ മേധാവിയെ കണ്ടെത്തേണ്ടി വരും. 

നരവനെയ്ക്കു ശേഷം കരസേനയിലെ സീനിയർ ഉദ്യോഗസ്ഥർ കശ്മീരിലെ ഉധംപുർ ആസ്ഥാനമായ വടക്കൻ സേനാ കമാൻഡിന്റെ മേധാവി ലഫ്. ജനറൽ വൈ.കെ. ജോഷിയും കൊൽക്കത്ത ആസ്ഥാനമായ കിഴക്കൻ കമാൻഡ് മേധാവി ലഫ്. ജനറൽ മനോജ് പാണ്ഡെയുമാണ്. ഇരുവരും 1982 ലാണു സേനയിൽ ചേർന്നത്. 

English Summary: General MM Naravane may be next CDS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com