ADVERTISEMENT

മുംബൈ ∙ വർഷങ്ങൾ നീണ്ട ശാരീരിക ബന്ധത്തിനു ശേഷം വിവാഹത്തിനു വിസമ്മതിക്കുന്നത് വഞ്ചനക്കുറ്റമാകില്ലെന്നു നിരീക്ഷിച്ച്, 25 വർഷം മുൻപത്തെ പീഡനക്കേസിലെ പ്രതിയെ ബോംബെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. ശാരീരികബന്ധം ഉഭയസമ്മതപ്രകാരമായിരുന്നെന്നും വിവാഹം ചെയ്യാമെന്നു തെറ്റിദ്ധരിപ്പിച്ചാണിതിനു പ്രേരിപ്പിച്ചതെന്നു സ്ഥാപിക്കാൻ തെളിവില്ലെന്നും ജയിൽശിക്ഷ റദ്ദാക്കിക്കൊണ്ടു കോടതി വ്യക്തമാക്കി. 3 വർഷത്തിലേറെയായി ശാരീരികബന്ധമുണ്ടായിരുന്നതായി പരാതിക്കാരി കോടതിയിൽ സമ്മതിച്ചിരുന്നു. ഇരുവരും പ്രണയത്തിലായിരുന്നെന്നു യുവതിയുടെ സഹോദരിയും മൊഴി നൽകി. 

1996 ലെ പരാതിയിൽ പീഡനം, വഞ്ചന എന്നീ കുറ്റങ്ങൾക്കാണു പൊലീസ് കേസെടുത്തിരുന്നത്. 3 വർഷത്തെ വിചാരണയ്ക്കു ശേഷം, പീഡനാരോപണം തള്ളിയ സെഷൻസ് കോടതി വ‌ഞ്ചനക്കുറ്റത്തിന് ഒരു വർഷം തടവും 5000 രൂപ പിഴയും വിധിച്ചു. ഇതിനെതിരെയാണു കുറ്റാരോപിതൻ ഹൈക്കോടതിയെ സമീപിച്ചത്. 

English Summary: Refusal to marry after sexual relationship is not cheating orders Bombay Highcourt

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com