ചെന്നൈ ∙ വാട്സാപ്പ് ഗ്രൂപ്പുകളിൽ അംഗങ്ങൾ പോസ്റ്റ് ചെയ്യുന്ന സന്ദേശങ്ങൾക്ക് അഡ്മിൻ ഉത്തരവാദിയല്ലെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചു. മുംബൈ, ഡൽഹി ഹൈക്കോടതികൾ നേരത്തേ സമാന ഉത്തരവു പുറപ്പെടുവിച്ചിരുന്നു. വാട്സാപ്പ് ഗ്രൂപ്പുകളിൽ അഡ്മിനു പരിമിതമായ നിയന്ത്രണം മാത്രമേയുള്ളൂവെന്നും അംഗങ്ങളുടെ സന്ദേശങ്ങൾ സംയുക്ത ആസൂത്രണത്തോടെയാണെന്നു കരുതാനാകില്ലെന്നും ഹൈക്കോടതി പറഞ്ഞു.
ആസൂത്രണം നടത്തിയെന്നതു തെളിയാതെ മറ്റൊരാളുടെ സന്ദേശത്തിന്റെ പേരിൽ അഡ്മിനെതിരെ നടപടിയെടുക്കാൻ പാടില്ല. അഭിഭാഷകരുടെ വാട്സാപ്പ് ഗ്രൂപ്പിലെ സന്ദേശത്തിന്റെ പേരിൽ അഡ്മിനെതിരെ പൊലീസ് കേസെടുത്തതിനെതിരെയുള്ള ഹർജിയാണു പരിഗണിച്ചത്.
English Summary: Madras HC on Whatsapp admin