ADVERTISEMENT

ന്യൂഡൽഹി ∙ ദേശീയ പെൻഷൻ പദ്ധതിയിൽ (എൻപിഎസ്) അംഗമായ വ്യക്തിയെ പെൻഷൻ കാലാവധി പൂർത്തിയാകുംമുൻപു കാണാതായാൽ നിക്ഷേപത്തിന്റെ 20% തുക നോമിനിക്കോ അവകാശിക്കോ ഇടക്കാലാശ്വാസമായി നൽകും. എഫ്ഐആറിനു പുറമേ, അന്വേഷണത്തിൽ ആളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന പൊലീസ് റിപ്പോർട്ടും ഹാജരാക്കണമെന്നു കേന്ദ്ര വിജ്ഞാപനത്തിൽ പറയുന്നു.

കാണാതായയാൾ തിരിച്ചെത്തിയാൽ പണം മടക്കിനൽകുമെന്നു നാഷനൽ പെൻഷൽ സിസ്റ്റം ട്രസ്റ്റിനോടു നോമിനി/ അവകാശി സമ്മതിക്കുന്ന നഷ്ടപരിഹാര ഉടമ്പടിയും വേണം. ഈ വ്യക്തി മരിച്ചതായി ഇന്ത്യൻ തെളിവുനിയമം പ്രകാരം കണക്കാക്കിയശേഷമാകും ബാക്കി 80 % തുക നൽകുക. കാണാതാകുന്ന ആൾക്കു സർക്കാർ ജോലിയാണെങ്കിൽ 80 % തുക പിന്നീടു തവണകളായി തിരികെ നൽകുന്ന ആനുവിറ്റി പദ്ധതിയിൽ നിക്ഷേപിക്കാൻ ഉപയോഗിക്കുമെന്നും വിജ്ഞാപനം പറയുന്നു.

എൻപിഎസിൽ അംഗമായ സാധാരണ പൗരൻ പെൻഷൻ കാലാവധി തീരും മുൻപു മരിച്ചാൽ മുഴുവൻ തുകയും അവകാശിക്കു നൽകാൻ നിലവിൽ വ്യവസ്ഥയുണ്ട്. സർക്കാർ ഉദ്യോഗസ്ഥരെങ്കിൽ 80 % തുക ആനുവിറ്റിയിൽ നിക്ഷേപിക്കുകയും ബാക്കി തുക നോമിനിക്കു നൽകുകയും ചെയ്യും. എന്നാൽ, അംഗത്തെ കാണാതായാൽ എന്തുചെയ്യണമെന്നതു സംബന്ധിച്ച് അവ്യക്തതയുണ്ടായിരുന്നു.

Content Highlight: National Pension Scheme (NPS)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com