ADVERTISEMENT

ന്യൂഡൽഹി ∙ കോവിഡിനെതിരെ ഇന്ത്യൻ കമ്പനികൾ ആഭ്യന്തരമായി ഉൽപാദിക്കുന്ന ‘മോൽനുപിരാവിർ’ ആന്റിവൈറൽ മരുന്നിനു വില ഗണ്യമായി കുറയും. ഹൈദരാബാദിലെ ഓപ്റ്റിമസ് ഫാർമ, 5 ദിവസത്തേക്കുള്ള സമ്പൂർണ ഡോസേജ് 3,000 രൂപയിൽ താഴെ വിലയ്ക്കു ലഭ്യമാക്കാൻ കഴിയുമെന്നു പ്രഖ്യാപിച്ചു. ദിവസവും 2 വീതം (800 മില്ലിഗ്രാം) 5 ദിവസമാണു കഴിക്കേണ്ടത്. 

ഒരാളുടെ ചികിത്സയ്ക്ക് യു എസിൽ 700 ഡോളർ (52,000 രൂപ) ആണ് മരുന്നിന്റെ ചെലവ്. യുഎസിലെ മെർക്ക് ആൻഡ് കമ്പനി (എംഎസ്ഡി), റിഡ്ജ്ബാക്ക് ബയോതെറപ്യൂട്ടിക്സുമായി ചേർന്നു വികസിപ്പിച്ച മരുന്ന് ചെറുവിപണികളിൽ ജെനറിക് മരുന്നായി ഉൽപാദിപ്പിക്കാൻ മെർക്ക് തീരുമാനിച്ചിരുന്നു. ഇതോടെയാണ് വിലയിൽ ഗണ്യമായ കുറവു വന്നത്.

English Summary: Antiviral medicine price to reduce

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com