ADVERTISEMENT

ബെംഗളൂരു ∙ ഹൈന്ദവ വിശ്വാസികളുടെ വീട്ടിൽ ക്രിസ്മസ് ആഘോഷിക്കുന്നതു ചോദ്യം ചെയ്തു ബഹളമുണ്ടാക്കിയ ബജ്റങ്ദൾ പ്രവർത്തകരെ വീട്ടമ്മയും ബന്ധുക്കളും ചേർന്നു നേരിട്ടു. കർണാടക തുമക്കൂരു ബിലിദേവാലയയിലെ ദലിത് കുടുംബത്തിലാണു സംഭവം. ക്രൈസ്തവഗാനങ്ങൾ ആലപിച്ചതിനെതിരെ പഞ്ചായത്തംഗം പരാതിപ്പെട്ടെന്നു പറഞ്ഞു ബജ്റ‌ങ്ദൾ പ്രവർത്തകർ എത്തുകയായിരുന്നു. ഹിന്ദുക്കളാണെങ്കിലും ക്രിസ്തുമതത്തിലും വിശ്വസിക്കുന്നുണ്ടെന്നു വീട്ടമ്മ ഇവരെ അറിയിച്ചു.

നെറ്റിയിൽ സിന്ദൂരം തൊടാത്തത് എന്തെന്നു ബജ്റങ്ദൾ അണികൾ ചോദിച്ചു. അതു ചോദിക്കാൻ നിങ്ങളാരാ എന്നു വീട്ടമ്മ കയർത്തതോടെ മതപരിവർത്തനം നടത്തിയെന്നു പറഞ്ഞ് തർക്കമായി. മതംമാറിയതിനു തെളിവുണ്ടോ എന്നു വീട്ടുകാർ തിരിച്ചു ചോദിച്ചതോടെ ബഹളമായി. പൊലീസ് ഇടപെട്ടാണു ശാന്തമാക്കിയത്. സംഭവത്തിന്റെ വിഡിയോ വ്യാപകമായി പ്രചരിച്ചു.

English Summary: Bajrang Dal questions Christmas celebration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com