ADVERTISEMENT

പുണെ∙ മഹാരാഷ്ട്രയിലെ സാമൂഹികപ്രവർത്തകയും പത്മശ്രീ പുരസ്കാര ജേതാവുമായ സിന്ധുതായ് സപ്കൽ (74) അന്തരിച്ചു. പുണെ ഗാലക്സി ഹോസ്പിറ്റലിൽ ഒരു മാസമായി ചികിത്സയിലായിരുന്നു. അമ്മ എന്നർഥമുള്ള മായി എന്നാണ് സിന്ധുതായ് അറിയപ്പെട്ടിരുന്നത്.

 

പുണെ സൻമതിയിൽ ബാൽ നികേതൻ സൻസ്ഥാ എന്ന അനാഥാലയമുൾപ്പെടെ 6 ബാലസദനങ്ങൾ ഇവർ നടത്തിയിരുന്നു. ഇവിടങ്ങളിലായി 1500ൽ അധികം അനാഥക്കുട്ടികൾക്ക് സിന്ധുതായ് തുണയായി. ഈ വർഷത്തെ പത്മശ്രീ കൂടാതെ 750ൽ അധികം പുരസ്കാരങ്ങൾ സിന്ധുതായ് സപ്കലിനു ലഭിച്ചിട്ടുണ്ട്.

 

നാരീശക്തി പുരസ്കാരവും ഇതിൽ ഉൾപ്പെടും. അന്തരിച്ച ശ്രീഹരി സപ്കലാണ് ഭർത്താവ്. മകൾ മമത പുണെ മാഞ്ജരിയിലെ ബാലസദനത്തിന്റെ ചുമതല വഹിക്കുന്നു.

 

വായിക്കാം: രാജ്യം പത്മശ്രീ നൽകി ആദരിച്ച  പോരാട്ടത്തിന്റെ  പെൺജീവിതം’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com