ADVERTISEMENT

ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദി വരുമെന്നു കരുതിയല്ല റോഡ് തടഞ്ഞതെന്ന് ഭാരതീയ കിസാൻ യൂണിയൻ–ക്രാന്തികാരി സംഘടന വ്യക്തമാക്കി. ഫിറോസ്പുരിലെ റാലി സ്ഥലത്തേക്കുള്ള ബിജെപി വാഹനങ്ങൾ തടയുകയായിരുന്നു ലക്ഷ്യമെന്നു സംഘടനാ നേതാവ് സുർജിത് ഫുൽ പറഞ്ഞു.

‘‘മോദി ഹെലികോപ്റ്ററിൽ പോകുമെന്നാണ് കരുതിയത്. റോഡിൽ നല്ല തിരക്കുമുണ്ടായിരുന്നു. പ്രധാനമന്ത്രി വരുന്നുണ്ടെങ്കിൽ ഇങ്ങനെ വാഹനങ്ങളുണ്ടാകില്ലല്ലോയെന്നും ഞങ്ങൾ പോലീസിനോടു ചോദിച്ചു’’– ഫുൽ പറഞ്ഞു.

‘‘പ്രധാനമന്ത്രിക്കു മടങ്ങേണ്ടി വന്നതിൽ സന്തുഷ്ടരാണ്. ഡൽഹിയിൽ ഞങ്ങൾ സമരത്തിനു ചെന്നപ്പോൾ റോഡിൽ മുള്ളാണി വിതറിയാണ് മോദി തടസ്സം സൃഷ്ടിച്ചത്. തീവ്ര ഇടതു സംഘടനയാണ് ബികെയു ക്രാന്തികാരി. 

Ferozepur: Farmers stage a demonstration to block Prime Minister Narendra Modi's cavalcade, in Ferozepur, Wednesday, Jan. 5, 2022. (PTI Photo)(PTI01_05_2022_000128B)
Ferozepur: Farmers stage a demonstration to block Prime Minister Narendra Modi's cavalcade, in Ferozepur, Wednesday, Jan. 5, 2022. (PTI Photo)(PTI01_05_2022_000128B)

English Summary: Bharatiya Kisan Union (Krantikari) reaction about blocking PM Narendra Modi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com