ADVERTISEMENT

അഹമ്മദാബാദ് ∙ ഗുജറാത്ത് തീരത്തോടു ചേർന്ന് അറബിക്കടലിൽ 10 ജീവനക്കാരുമായി സഞ്ചരിക്കുകയായിരുന്ന പാക്കിസ്ഥാൻ ബോട്ട് ഇന്ത്യൻ കോസ്റ്റ് ഗാർഡ് പിടികൂടി. ശനിയാഴ്ച രാത്രിയാണ് യാസീൻ എന്നു പേരുള്ള ബോട്ട് പിടിയിലായത്. 2000 കിലോഗ്രാം മീൻ ബോട്ടിലുണ്ടായിരുന്നു. പാക്കിസ്ഥാനിലെ കേതി ബന്ദറിൽ റജിസ്റ്റർ ചെയ്ത ബോട്ടാണിത്. പോർബന്തർ തീരത്ത് ബോട്ട് എത്തിച്ചശേഷം ജീവനക്കാരെ ചോദ്യം ചെയ്തു.

തീരരക്ഷാസേനയുടെ കപ്പലായ അങ്കിതിൽ രാത്രി കടലിൽ നടത്തിയ പതിവു റോന്തുചുറ്റലിനിടെയാണ് ബോട്ട് ശ്രദ്ധയിൽ പെട്ടത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ 12 പേരുള്ള പാക്ക് ബോട്ട് പിടിയിലായിരുന്നു. ഡിസംബറിൽ 400 കോടി രൂപയുടെ 77 കിലോ ലഹരിയുമായി വന്ന പാക്ക് ബോട്ടും 6 ജോലിക്കാരും പിടിയിലായി.

English Summary: Coast Guard apprehends Pakistani fishing boat with 10 crew members off Gujarat coast

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com