പ്രചാരണം മാത്രം; മായാവതി മത്സരിക്കാനില്ല

mayawati
മായാവതി
SHARE

ന്യൂഡൽഹി ∙ ബഹുജൻ സമാജ്‍പാർട്ടി (ബിഎസ്പി) അധ്യക്ഷ മായാവതി ഇക്കുറി മത്സരിക്കില്ലെന്നു പാർട്ടി നേതൃത്വം പ്രഖ്യാപിച്ചു. പകരം, തിരഞ്ഞെടുപ്പു നടക്കുന്ന 5 സംസ്ഥാനങ്ങളിലെയും പാർട്ടി സ്ഥാനാർഥികളുടെ വിജയത്തിനു വേണ്ടിയുള്ള പ്രവർത്തനങ്ങളാകും അവർ നടത്തുകയെന്ന് ബിഎസ്പി ദേശീയ ജനറൽ‌ സെക്രട്ടറി എസ്.സി.മിശ്ര അറിയിച്ചു. മിശ്രയും മത്സരിക്കുന്നില്ല. ഭാവി തീരുമാനങ്ങൾ മായാവതി വ്യക്തിപരമായി കൈക്കൊള്ളുമെന്നും രാജ്യസഭാംഗം കൂടിയായ മിശ്ര അറിയിച്ചു. 

നിലവിൽ എംപിയോ എംഎൽഎയോ അല്ലാത്ത മായാവതി 4 തവണ യുപി മുഖ്യമന്ത്രിയായിരുന്നു. 2007 ൽ പാർട്ടി നേടിയ വിജയം ആവർത്തിക്കുമെന്ന് പ്രഖ്യാപിച്ച് യുപിയിലെ 403 സീറ്റിലും ഒറ്റയ്ക്കു മത്സരിക്കാനാണ് ബിഎസ്പി തീരുമാനം. 2017 ൽ 19 സീറ്റാണു നേടിയത്. പഞ്ചാബിൽ ശിരോമണി അകാലിദളുമായി സഖ്യമുണ്ട്. 

English Summary: BSP chief Mayawati will not contest UP polls

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എല്ലാം അറിയുന്നവൻ മമ്മൂട്ടി. ft - സോളമന്റെ തേനീച്ചകൾ | Exclusive Chat With Mammootty

MORE VIDEOS