ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഐഎസ്ആർഒ) ചെയർമാനായി മലയാളിയായ എസ്.സോമനാഥിനെ കേന്ദ്ര സർക്കാർ നിയമിച്ചു. നിലവിൽ തിരുവനന്തപുരം വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രം (വിഎസ്‍‌എസ്‌സി) ഡയറക്ടറാണ്. 3 വർഷത്തേക്കാണു നിയമനം. കേന്ദ്ര ബഹിരാകാശ വകുപ്പു സെക്രട്ടറി പദവിയും സോമനാഥ് വഹിക്കും. ഇപ്പോഴത്തെ ചെയർമാൻ ഡോ. കെ.ശിവൻ നാളെ വിരമിക്കും. 

ഐഎസ്ആർഒ ചെയർമാൻ പദവിയിലെത്തുന്ന അഞ്ചാമത്തെ കേരളീയനാണ് ആലപ്പുഴ തുറവൂർ സ്വദേശിയായ സോമനാഥ്. എം.ജി.കെ. മേനോൻ, ഡോ. കെ.കസ്‌തൂരിരംഗൻ, ഡോ. ജി.മാധവൻനായർ, ഡോ. കെ.രാധാകൃഷ്ണൻ എന്നിവരാണു മറ്റു 4 പേർ. 

1985 ൽ വിഎസ്‍എസ്‍സിയിൽ ചേർന്ന സോമനാഥ് ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്റർ (എൽപിഎസ്‌സി) മേധാവിയായും പ്രവർത്തിച്ചിട്ടുണ്ട്. 2018 ൽ വിഎസ്‌എസ്‌സി ഡയറക്ടറായി. ജിഎസ്എൽവി മാർക്ക് 3 ഉൾപ്പെടെയുള്ള വിക്ഷേപണ വാഹനങ്ങൾക്കു രൂപം നൽകിയതു സോമനാഥിന്റെ നേതൃത്വത്തിലാണ്. ചന്ദ്രയാൻ–1 ദൗത്യത്തിൽ റോക്കറ്റ് രൂപകൽപന ചെയ്ത പ്രോജക്ട് ഡയറക്ടറാണ്. ചന്ദ്രയാൻ–2 റോക്കറ്റ് നിർമാണത്തിലും വിക്ഷേപണത്തിലും പ്രധാന ചുമതലകൾ വഹിച്ചു. 

ഇന്ത്യയുടെ പ്രഥമ ബഹിരാകാശ ദൗത്യമായ ഗഗൻയാൻ, ചന്ദ്രയാൻ–3 തുടങ്ങിയവ ഐഎസ്ആർഒ നടപ്പാക്കുക സോമനാഥിന്റെ നേതൃത്വത്തിലായിരിക്കും. 

English Summary: Senior rocket scientist Somanath is new ISRO chairman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com