ജാഗ്രത വേണം; നിയന്ത്രണങ്ങൾ പ്രാദേശികമാകണം: മോദി

HIGHLIGHTS
  • ‘വൈറസിന്റെ ഭാവി വകഭേദങ്ങൾക്കെതിരെയും തയാറെടുപ്പു വേണം’
narendra-modi
പ്രധാനമന്ത്രി നരേന്ദ്രമോദി
SHARE

ന്യൂഡൽഹി ∙ കൊറോണ വൈറസിന്റെ ഒമിക്രോൺ വകഭേദത്തെ നേരിടുന്നതിനൊപ്പം, ഭാവിയിൽ വരാവുന്ന പുതിയ വകഭേദങ്ങൾക്കെതിരെയും തയാറെടുപ്പു വേണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശിച്ചു. അതിവേഗം പടരുന്ന ഒമിക്രോണിനെ നേരിടാൻ ജാഗ്രതയോടെയുള്ള നടപടികളാണു വേണ്ടതെന്നും മുഖ്യമന്ത്രിമാരുമായി നടത്തിയ കോവിഡ് അവലോകന യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു. 

ജനങ്ങളും സർക്കാരുകളും ജാഗ്രതയിൽ കുറവു വരുത്തരുത്. എന്നാൽ, ഏതു നിയന്ത്രണവും സാധാരണക്കാരുടെ ജീവിതമാർഗങ്ങൾക്കു വളരെക്കുറച്ചു തടസ്സമേ വരുന്നുള്ളൂവെന്ന് ഉറപ്പാക്കണം. സാമ്പത്തികമേഖലയുടെ പ്രവർത്തനം തടസ്സപ്പെടരുത്. അതുകൊണ്ടുതന്നെ, തീർത്തും പ്രാദേശികമായ നിയന്ത്രണങ്ങൾക്ക് ഊന്നൽ നൽകണം. 

പ്രായപൂർത്തിയായവരിൽ 92% പേർക്കും വാക്സീൻ ആദ്യ ഡോസും 70% പേർക്കു രണ്ടാം ഡോസും നൽകിക്കഴിഞ്ഞു. ആരോഗ്യപ്രവർത്തകർക്കും മുതിർന്ന പൗരൻമാർക്കും മുൻകരുതൽ ഡോസ് നൽകുന്നതോടെ പ്രതിരോധം മെച്ചപ്പെടുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 

English Summary: Omicron infecting people several times faster: PM Modi at meet with CMs on Covid-19

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS