ADVERTISEMENT

മംഗളൂരു ∙ മൊബൈൽ ഫോൺ മോഷ്ടിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ പൊലീസ് ‘സിനിമാ സ്റ്റൈലിൽ’ ഓടിച്ചിട്ട് പിടികൂടി. നീർമാർഗ ഫൽദാനെയിലെ ഹരീഷ് പൂജാരിയെ (32) ആണ് അസി. റിസർവ് പൊലീസ് എസ്ഐ വരുൺ ആൽവ പിന്തുടർന്നു പിടികൂടിയത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന അത്താവറിലെ ഷമന്തിനെയും (20) പിന്നാലെ പിടികൂടി. മറ്റൊരു പ്രതി രാജേഷ് കടന്നുകളഞ്ഞു. ഒട്ടേറെ പിടിച്ചുപറി - മോഷണക്കേസുകളിൽ പ്രതികളാണ് ഇവരെന്നു സിറ്റി പൊലീസ് കമ്മിഷണർ എൻ.ശശികുമാർ അറിയിച്ചു.

(1) മൊബൈൽ മോഷ്ടിച്ചു കടന്നുകളയാൻ ശ്രമിച്ചയാളെ അസിസ്റ്റന്റ് റിസർവ് സബ് ഇൻസ്പെക്ടർ വരുൺ ആൽവ പിന്തുടർന്നു പിടികൂടിയപ്പോൾ (വീഡിയോ ദൃശ്യത്തിൽ നിന്ന്). (2) വരുൺ ആൽവ
(1) മൊബൈൽ മോഷ്ടിച്ചു കടന്നുകളയാൻ ശ്രമിച്ചയാളെ അസിസ്റ്റന്റ് റിസർവ് സബ് ഇൻസ്പെക്ടർ വരുൺ ആൽവ പിന്തുടർന്നു പിടികൂടിയപ്പോൾ (വീഡിയോ ദൃശ്യത്തിൽ നിന്ന്). (2) വരുൺ ആൽവ

ഇന്നലെ നഗരമധ്യത്തിലെ നെഹ്റു മൈതാനി പരിസരത്താണു സംഭവം. മൈതാനിക്കു സമീപം ഉറങ്ങുകയായിരുന്ന തൊഴിലാളിയായ രാജസ്ഥാൻ സ്വദേശിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ചു കടന്നുകളയുന്നതിനിടെയാണ് മോഷ്ടാക്കൾ പിടിയിലായത്.  ഗ്രാനൈറ്റ് തൊഴിലാളിയായിരുന്ന പ്രേം നാരായൺ യോഗിയുടെതാണ് ഫോൺ.

ഫോൺ തട്ടിപ്പറിച്ചു കടന്നുകളയാൻ ശ്രമിച്ച മൂന്നംഗ സംഘത്തെ പ്രേം നാരായൺ പിന്തുടർന്നു. ഇതു ശ്രദ്ധയിൽപ്പെട്ട  വരുൺ ഇവരെ പിന്തുടരുകയും ഹരീഷ് പൂജാരിയെ കീഴ്പ്പെടുത്തി നാട്ടുകാരുടെ സഹായത്തോടെ പിടിച്ചുവയ്ക്കുകയുമായിരുന്നു. വരുൺ ആൽവയ്ക്കും സംഘത്തിനും പൊലീസ് കമ്മിഷണർ 10,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

English Summary: Thief caught by police in cinema style in Mangalore.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com