ആംആദ്മി മുഖ്യമന്ത്രി സ്ഥാനാർഥിയെ കണ്ടെത്താനും വോട്ട്

INDIA-POLITICS-PROTEST
അരവിന്ദ് കേജ്‌രിവാൾ
SHARE

ചണ്ഡിഗഡ് ∙ ആംആദ്മിക്ക് ഭൂരിപക്ഷം കിട്ടിയാൽ ആരായിരിക്കണം പഞ്ചാബ് മുഖ്യമന്ത്രി എന്ന കാര്യത്തിൽ ജനങ്ങളുടെ താൽപര്യം ആരായാൻ പാർട്ടി തീരുമാനിച്ചു. ഈ മാസം 17 വരെ ജനങ്ങൾക്ക് അഭിപ്രായം അറിയിക്കാൻ മൊബൈൽ നമ്പറും നൽകി. മുഖ്യമന്ത്രിയാവാനില്ലെന്ന് ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്​രിവാൾ പറഞ്ഞു. തന്റെ നിർദേശം ഭഗവന്ത് മൻ ആണെന്നും മന്നിന്റെ സാന്നിധ്യത്തിൽ കേജ്​രിവാൾ പറഞ്ഞു. 

മുഖ്യമന്ത്രി സ്ഥാനാർഥിയായി പേര് നിർദേശിച്ചപ്പോൾ തന്നെ ജനങ്ങളോടാണ് ഇക്കാര്യം ചോദിക്കേണ്ടതെന്ന് വ്യക്തമാക്കിയതായി മൻ പറഞ്ഞു. സംഗരുർ എംപിയും പാർട്ടി സംസ്ഥാന അധ്യക്ഷനുമാണ് ഭഗവന്ത് മൻ. സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായാണ് ഒരു രാഷ്ട്രീയപാർട്ടി ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നും മുഖ്യമന്ത്രിയെ രഹസ്യമായി തീരുമാനിക്കുന്ന കീഴ്​വഴക്കം ഇല്ലാതാകണമെന്നും കേജ്​രിവാൾ പറഞ്ഞു. 

English Summary: Who will be AAP's CM face in Punjab? Let people decide, says Arvind Kejriwal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA