ന്യൂഡൽഹി ∙ ലോകത്തെ ഏറ്റവും കരുത്തുള്ള പാസ്പോർട്ടുകളുടെ കണക്കെടുപ്പായ ഹെൻലി പാസ്പോർട്ട് ഇൻഡക്‌സിൽ ജപ്പാനും സിംഗപ്പൂരും ഇത്തവണയും ഒന്നാമത്. കൂടുതൽ രാജ്യങ്ങളിലേക്കു വീസ കൂടാതെ യാത്ര ചെയ്യാൻ കഴിയുന്നത് അടിസ്ഥാനമാക്കിയാണ് 199 രാജ്യങ്ങളുടെ സൂചിക തയാറാക്കിയത്. ജപ്പാന്റെയും സിംഗപ്പൂരിന്റെയും പാസ്പോർട്ട് ഉപയോഗിച്ച് 192 രാജ്യങ്ങളിലേക്കു മുൻകൂർ വീസയില്ലാതെ യാത്ര ചെയ്യാം.
ഇന്ത്യൻ പാസ്പോർട്ട് 83–ാം സ്ഥാനത്താണ്. കഴിഞ്ഞ വർഷം തൊണ്ണൂറാമതായിരുന്നു. വീസയില്ലാതെ 60 രാജ്യങ്ങളിലേക്കാണ് ഇന്ത്യക്കാർക്കു സഞ്ചരിക്കാനാവുന്നത്. അഫ്ഗാനിസ്ഥാനാണ് ഏറ്റവും പിന്നിൽ.
ആദ്യ 3 പാസ്പോർട്ടുകൾ
1. ജപ്പാൻ, സിംഗപ്പൂർ
2. ജർമനി, ദക്ഷിണ കൊറിയ
3. ഫിൻലൻഡ്, ഇറ്റലി, ലക്സംബർഗ്, സ്പെയിൻ
English Summary: World's most powerful passports