ആദിത്യനാഥ് അയോധ്യയിൽ മത്സരിക്കുമോ ?; ചർച്ചകൾ സജീവം

INDIA-POLITICS-ELECTION
യോഗി ആദിത്യനാഥ്
SHARE

മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അയോധ്യയിൽനിന്നു മത്സരിപ്പിക്കാൻ ബിജെപി ആലോചിക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മത്സരിക്കാതിരുന്ന യോഗി ലെജിസ്‌ലേറ്റിവ് കൗൺസിൽ അംഗമായാണ് മുഖ്യമന്ത്രി പദത്തിലെത്തിയത്. കഴിഞ്ഞ ദിവസം യോഗിയും ആഭ്യന്തര മന്ത്രി അമിത് ഷായും സംഘടനാകാര്യ ജനറൽ സെക്രട്ടറി ബി.എൽ.സന്തോഷും മറ്റും പങ്കെടുത്ത യോഗത്തിൽ വിഷയം ചർച്ച ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടി ഉൾപ്പെട്ട ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പു സമിതി അന്തിമ തീരുമാനമെടുക്കും. അയോധ്യയ്ക്കു പുറമേ മഥുര, യോഗി മുൻപ് എംപി ആയിരുന്ന ഗോരഖ്പുർ എന്നിവയും പരിഗണിക്കപ്പെട്ടേക്കാം.

എസ്പിക്ക് സ്വാധീനമുള്ള അവധ് മേഖലയിലാണ് അയോധ്യ. യോഗിയെ ഇവിടെ മത്സരിപ്പിക്കുന്നത് അവധിൽ മാത്രമല്ല, സമീപത്തുള്ള പൂർവാഞ്ചലിലും നേട്ടമുണ്ടാക്കുമെന്നാണു വിലയിരുത്തൽ. അയോധ്യ രാമക്ഷേത്ര നിർമാണം നടക്കുന്ന പശ്ചാത്തലം കൂടുതൽ ഫലപ്രദമായി തിരഞ്ഞെടുപ്പിൽ ഉപയോഗിക്കാൻ യോഗി എത്തുന്നത് സഹായിക്കും. ബിജെപിയുടെ വേദ് പ്രകാശ് ഗുപ്തയാണ് നിലവിൽ അയോധ്യ എംഎൽഎ.

Content Highlights: Uttar Pradesh Assembly Elections 2022, Yogi Adityanath

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA