ADVERTISEMENT

ബെംഗളൂരു ∙ കോവിഡ് ചട്ടം ലംഘിച്ചതിനു ഹൈക്കോടതി രൂക്ഷമായി വിമർശിക്കുകയും തുടർന്ന് കർണാടക സർക്കാർ നിരോധനം ഏർപ്പെടുത്തുകയും ചെയ്തതിനു പിന്നാലെ കോൺഗസ് പദയാത്ര നിർത്തിവച്ചു. അതിനിടെ, യാത്രയിൽ പങ്കെടുത്ത വീരപ്പമൊയ്‌ലി, മല്ലികാർജുൻ ഖർഗെ തുടങ്ങി 5 നേതാക്കൾ പോസിറ്റീവ് ആയി. കാവേരി നദിയിൽ മേക്കേദാട്ടു അണക്കെട്ടു നിർമാണം ഉടൻ ആരംഭിക്കണമെന്നാവശ്യപ്പെട്ട് 100 കിലോമീറ്റർ താണ്ടാൻ ലക്ഷ്യമിട്ട് ആരംഭിച്ച പദയാത്ര 5 ദിവസം പിന്നിട്ടപ്പോഴാണു നിർത്തുന്നത്. 

അണക്കെട്ടു നിർമാണം ഉടൻ തുടങ്ങുമെന്ന് ഉറപ്പു നൽകിയും പരിപാടി നിർത്തണമെന്നാവശ്യപ്പെട്ടും പിസിസി അധ്യക്ഷൻ ഡി.കെ.ശിവകുമാർ, പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ എന്നിവർക്ക് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ കത്തയച്ചിരുന്നു. യാത്ര നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടു രാഹുൽ ഗാന്ധി കോൺഗ്രസ് നേ താക്കളെ വിളിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്.

English Summary: Congress Padyatra In Karnataka Paused

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com