ADVERTISEMENT

ന്യൂഡൽഹി ∙ നിശ്വാസവായുവിലൂടെ പുറത്തെത്തുന്ന കൊറോണ വൈറസ് ഏറ്റവും അപകടകാരിയായിരിക്കുന്നത് ആദ്യത്തെ 2 മിനിറ്റിലെന്നു പഠനം. ഈ സമയത്തിനുള്ളിൽ വൈറസ് മറ്റൊരാളിലേക്ക് എത്തിപ്പെട്ടാൽ കോവിഡ് ബാധ ഉറപ്പ്. പിന്നീടുള്ള 3 മിനിറ്റിൽ വൈറസിന്റെ രോഗം പടർത്താനുള്ള ശേഷിയിൽ നേരിയ കുറവുണ്ടാകും. ശേഷം, 5 മുതൽ 20 മിനിറ്റ് കൊണ്ട് രോഗം പടർത്താനുള്ള ശേഷി 90% വരെ കുറയുമെന്നാണ് യുകെയിലെ ബ്രിസ്റ്റോൾ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലുള്ളത്. 

അതായത് കോവിഡ് ബാധിച്ച  ഒരാളുടെ നിശ്വാസവായുവിലൂടെ അന്തരീക്ഷത്തിലെത്തുന്ന വൈറസിന് 20 മിനിറ്റു കഴി‍ഞ്ഞാൽ രോഗം പടർത്താനുള്ള ശേഷി 10% മാത്രമായിരിക്കും. ഈ ഘട്ടത്തിൽ കോവിഡ് ബാധിച്ചയാളുമായി ദീർഘനേരം ഇടപഴകുന്നവർക്കു മാത്രമേ വൈറസ് ബാധിക്കാൻ സാധ്യതയുള്ളൂ. 

വായുസഞ്ചാരമുള്ള മുറി, തുറസ്സായ സ്ഥലങ്ങൾ എന്നിവ കോവിഡ് ബാധ കുറയ്ക്കുമെന്നും ഗവേഷകർ വിശദീകരിക്കുന്നു. ഈർപ്പമുള്ള സാഹചര്യങ്ങളിൽ വൈറസ് കൂടുതൽ നേരം നിലനിൽക്കും. വരണ്ട കാലാവസ്ഥയിൽ വൈറസിന് പെരുകാനുള്ള ശേഷി നഷ്ടമാകും.

വാക്സീൻ എടുക്കാത്തവർക്ക് ഒമിക്രോൺ അപകടകരം

ന്യൂയോർക്ക് ∙ ഒമിക്രോൺ അതിവേഗം പടരുമെങ്കിലും കൊറോണ വൈറസിന്റെ ഡെൽറ്റ വകഭേദത്തെ അപേക്ഷിച്ച് അപകടം കുറവാണെന്ന് ലോകാരോഗ്യ സംഘടന. എന്നാൽ, വാക്സീൻ എടുക്കാത്തവർക്ക് ഒമിക്രോൺ വളരെ അപകടകാരിയാണെന്നും ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഡാനം മുന്നറിയിപ്പു നൽകി.

English Summary: Corona virus strong in air for 5 minutes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com