ADVERTISEMENT

കൊൽക്കത്ത ∙ ബിക്കാനിർ- ഗുവാഹത്തി എക്സ്പ്രസ് (15633) പാളം തെറ്റി 7 പേർ മരിച്ചു. 45 പേർക്കു പരുക്കേറ്റു. ബംഗാളിൽ ജൽപായ്ഗുഡി ജില്ലയിൽ ന്യു ദൊഹോമണിക്കു സമീപമാണു ട്രെയിൻ പാളം തെറ്റി മറിഞ്ഞത്. വൈകിട്ട് 5 മണിയോടെയായിരുന്നു അപകടം.

ട്രെയിനിന്റെ 12 കോച്ചുകളാണു പാളം തെറ്റിയത്. ഇവയിൽ അഞ്ചെണ്ണം മറിയുകയും ചെയ്തു. ഗ്യാസ് കട്ടറുകൾ ഉപയോഗിച്ച് ട്രെയിനിന്റെ ജനാലകൾ പൊളിച്ചുമാറ്റിയാണു യാത്രക്കാരെ രക്ഷപ്പെടുത്തിയത്. കൂടുതൽ യാത്രക്കാർ കോച്ചുകൾക്കുള്ളിൽ കുടുങ്ങിക്കിടപ്പുണ്ടോ എന്നു പരിശോധിക്കുന്നുണ്ട്. 

പരുക്കേറ്റവരെ ജൽപായ്ഗുഡി ജില്ലാ ആശുപത്രിയിലും മൊയ്നാഗുരി ഗവ. ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ 10 പേരെ സിലിഗുരിയിലെ നോർത്ത് ബംഗാൾ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 5 ലക്ഷം രൂപയും പരുക്കേറ്റവർക്ക് ഒരു ലക്ഷവും നിസ്സാര പരുക്കേറ്റവർക്ക് 25000 രൂപയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തെത്തുടർന്ന് ഈ റൂട്ടിലെ 9 ട്രെയിനുകൾ വഴിതിരിച്ചുവിട്ടു. റയിൽവേ ഹെൽപ്‍ലൈൻ നമ്പറുകൾ: 03612731622, 03612731623.

Content Highlight: Train Accident

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com