ADVERTISEMENT

ജൽപായ്ഗുഡി ∙ ബംഗാളിൽ ബിക്കാനിർ– ഗുവാഹത്തി എക്സ്പ്രസ് ട്രെയിനിന്റെ 12 കോച്ചുകൾ പാളം തെറ്റിയത് യന്ത്രത്തകരാർ മൂലമെന്നു സൂചന. ഇത് അഴിച്ചു പരിശോധിച്ച ശേഷമേ ക‍ൃത്യമായ കാരണം കണ്ടെത്താനാവൂ എന്ന് സ്ഥലം സന്ദർശിച്ചശേഷം കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ആശുപത്രിയിലെത്തി പരുക്കേറ്റവരെയും അദ്ദേഹം സന്ദർശിച്ചു.

അപകടത്തിൽ മരിച്ചവരുടെ എണ്ണം ഒൻപതായി. ഇവരിൽ 3 പേരെ തിരിച്ചറിഞ്ഞിട്ടില്ല. 36 പേർക്കു പരുക്കേറ്റു. അപകടത്തെക്കുറിച്ച് റെയിൽവേ സേഫ്റ്റി കമ്മിഷൻ അന്വേഷണമാരംഭിച്ചു.

English Summary: Bengal Train Accident: Initial Probe Indicates Engine Fault

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com