ADVERTISEMENT

ന്യൂഡൽഹി ∙ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗോരഖ്പുർ (അർബൻ) മണ്ഡലത്തിൽ മത്സരിക്കും. മുൻപ് ഗോരഖ്പുർ എംപി ആയിരുന്ന യോഗി ആദ്യമായാണ് നിയമസഭാ തിര‍ഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. നിലവിൽ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമാണ്.

നരേന്ദ്ര മോദി വാരാണസി മത്സരിക്കാൻ തിരഞ്ഞെടുത്തതിനു സമാനമായി, യോഗി അയോധ്യയിൽ മത്സരിക്കുമെന്ന ഊഹാപോഹങ്ങൾക്കും ഇതോടെ വിരാമമായി. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പ്രായാഗ്‍രാജിലെ സിരാത്തു മണ്ഡലത്തിലാണു മത്സരിക്കുന്നത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ മകനും നോയിഡ എംഎൽഎയുമായ പങ്കജ് സിങ് വീണ്ടും അതേ സീറ്റിൽ മത്സരിക്കും.

107 സ്ഥാനാർഥികളെയാണ് ബിജെപി ഇന്നലെ പ്രഖ്യാപിച്ചത്.യോഗിയുടെ മണ്ഡലത്തിൽ ആറാംഘട്ടത്തിലും മൗര്യയുടേതിൽ അഞ്ചാംഘട്ടത്തിലുമാണു തിരഞ്ഞെടുപ്പെങ്കിലും മുൻകൂർ പ്രഖ്യാപനം നടത്തുകയായിരുന്നു.

107 സീറ്റിൽ പാർട്ടിയുടെ 83 സിറ്റിങ് എംഎൽഎമാരിൽ 63 പേരും സ്ഥാനാർഥിത്വം നിലനിർ‍ത്തി. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കൂടുതൽ പേരുടെ കൊഴിഞ്ഞുപോക്ക് ഉണ്ടാകാതിരിക്കാനാണിതെന്നു വിലയിരുത്തലുണ്ട്. മന്ത്രിമാരുടെയും എംഎൽഎമാരുടെയും തുടർച്ചയായ രാജി പാർട്ടിയിൽ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു.

English Summary: BJP's Yogi Adityanath To Fight UP Election From Gorakhpur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com