പഞ്ചാബ്: ഛന്നിയുടെ സഹോദരന് സീറ്റില്ല; മാളവിക സൂദിന് സീറ്റ്

HIGHLIGHTS
  • പിണങ്ങിയ സിറ്റിങ് എംഎൽഎ ബിജെപിയിൽ
Charanjit Singh Channi
ചരൺജിത് സിങ് ഛന്നി
SHARE

ന്യൂഡൽഹി ∙ പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നിയുടെ സഹോദരനു സീറ്റില്ല. കോൺഗ്രസ് ആദ്യ പട്ടിക പ്രഖ്യാപിച്ചപ്പോൾ ഛന്നിയുടെ സഹോദരൻ മനോഹർ സിങ് മത്സരിക്കുമെന്നു കരുതിയിരുന്ന ബസ്സി പഥാനയിൽ സിറ്റിങ് എംഎൽഎ ഗുർപ്രീത് സിങ്ങിനെ തന്നെ സ്ഥാനാർഥിയാക്കി. ഛന്നിയുടെ മറ്റൊരനുയായിക്കു വേണ്ടി ആവശ്യപ്പെട്ട സീറ്റ് യൂത്ത് കോൺഗ്രസ് നേതാവ് അമർപ്രീത് ലാലിക്കാണു നൽകിയത്. 

ഗുരുദാസ്പുരിലെ ക്വദിയാൻ മണ്ഡലത്തിൽ മത്സരിക്കുന്ന രാജ്യസഭാംഗം പ്രതാപ് സിങ് ബാജ്‍വയും കോൺഗ്രസ് നിരയിലെ പ്രമുഖനാണ്. ബജ്‍വയുടെ സഹോദരനും ക്വദിയാനിൽ നിലവിൽ എംഎൽഎയുമായ ഫത്തേഹ് ജങ് സീറ്റ് നഷ്ടപ്പെടുമെന്നുറപ്പായതോടെ ബിജെപിയിൽ ചേർന്നിരുന്നു. 

ഉപമുഖ്യമന്ത്രിമാരായ സുഖ്ജിന്ദർ സിങ് രൺദ്‍വ (ദേര ബാബാ നാനാക്), ഓം പ്രകാശ് സോണി (അമൃത‍്സർ സെൻട്രൽ) എന്നിവരെ സിറ്റിങ് സീറ്റുകളിൽ നിലനിർത്തി. ഇവരടക്കം ചന്നി മന്ത്രിസഭയിലെ എല്ലാവരും പട്ടികയിലുണ്ട്, ഗായകൻ സിദ്ദു മൂസെവാല (മാൻസ), നടൻ സോനു സൂദിന്റെ സഹോദരി ഈയിടെ പാർട്ടിയിൽ ചേർന്ന മാളവിക സൂദ് (മോഗ) എന്നിവരും സ്ഥാനാർഥി പട്ടികയിൽ ഇടംപിടിച്ചു. മാളവികയ്ക്കു മോഗ മണ്ഡലം നൽകിയതിൽ പ്രതിഷേധിച്ച് സിറ്റിങ് എംഎൽഎ ഹർജോത് കമൽ കോൺഗ്രസിൽനിന്നു രാജിവച്ച് ബിജെപിയിൽ ചേർന്നു. 

കഴിഞ്ഞ ദിവസം യുപിയിലെ ആദ്യ പട്ടികയിൽ 40% സീറ്റും സ്ത്രീകൾക്കു നൽകി കോൺഗ്രസ് വഴിമാറ്റം പ്രഖ്യാപിച്ചിരുന്നു. എന്നാൽ, പഞ്ചാബിന്റെ ആദ്യ പട്ടികയിൽ 10.4% മാത്രമാണ് വനിതകൾ. പഞ്ചാബിലെ 117 സീറ്റുകളിലേക്ക് ഒറ്റഘട്ടമായി ഫെബ്രുവരി 14നാണ് വോട്ടെടുപ്പ്. 21 മുതലാണ് നാമനിർദേശ പത്രിക സ്വീകരിച്ചു തുടങ്ങുക. 

English Summary: Congress announces first list of candidates for Punjab Assembly Elections 2022

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA