ജഡ്ജിയെ കൊലപ്പെടുത്തിയ സംഭവം: സിബിഐ അന്വേഷണം തൃപ്തികരമല്ലെന്ന് ജാർഖണ്ഡ് ഹൈക്കോടതി

SHARE

ന്യൂഡൽഹി ∙ ധൻബാദിൽ പ്രഭാത സവാരിക്കിടെ ജഡ്ജിയെ വാഹനമിടിച്ചു കൊലപ്പെടുത്തിയ സംഭവത്തിലെ സിബിഐ അന്വേഷണം തൃപ്തികരമല്ലെന്നു ജാർഖണ്ഡ് ഹൈക്കോടതി. പ്രധാന പ്രതിയുടെ നാർകോ പരിശോധനയുടെ ഫലം കോടതിയിൽ സമർപ്പിക്കാൻ നിർദേശിച്ച കോടതി, വിഷയം 21നു പരിഗണിക്കുമെന്നും വ്യക്തമാക്കി.

ജഡ്ജിയുടെ മൊബൈൽ ഫോൺ മോഷ്ടിക്കാൻ പ്രതി നടത്തിയ ശ്രമമാണു കൊലപാതകത്തിൽ കലാശിച്ചതെന്നു നേരത്തെ സിബിഐ കോടതിയെ അറിയിച്ചിരുന്നു. ‘സിബിഐയുടെ അന്വേഷണത്തിൽ പുതുതായി ഒന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല.  ഓരോ തവണയും കേസ് പരിഗണിക്കുമ്പോൾ വിഷയത്തിൽ നിന്നു വഴിമാറിപ്പോകുന്ന പുതിയ വാദങ്ങൾ നിരത്തുകയാണ് അന്വേഷണ ഉദ്യോഗസ്ഥർ’– ചീഫ് ജസ്റ്റിസ് രവി രഞ്ജൻ, ജസ്റ്റിസ് സുജിത് നാരായൺ എന്നിവരുടെ ബെഞ്ച് പറഞ്ഞു.

‘സിസിടിവി ദൃശ്യങ്ങൾ മറ്റൊരു ചിത്രമാണു നൽകുന്നത്. ഗൂഢലക്ഷ്യത്തോടെയാണു വാഹനമിടിപ്പിച്ചതെന്നു വ്യക്തമാണ്’– കോടതി പറഞ്ഞു. നാർകോ പരിശോധനയും ബ്രെയിൻ മാപ്പിങ്ങും നടത്തിയെന്നും കൂടുതലൊന്നും ലഭിച്ചിട്ടില്ലെന്നും സിബിഐ  അറിയിച്ചു. തുടർന്നാണ് ഇതിന്റെ വിശദാംശങ്ങൾ സമർപ്പിക്കാൻ നിർദേശിച്ചത്. കഴിഞ്ഞ വർഷം ജൂലൈ 28നാണു പ്രഭാതസവാരിക്കിടെ ഓട്ടോറിക്ഷ ഇടിച്ച് ജഡ്ജി ഉത്തം ആനന്ദ് മരിച്ചത്.

English Summary: Jharkhand high court on judge murder case

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS