ADVERTISEMENT

ന്യൂഡൽഹി ∙ കോൺഗ്രസ് ദേശീയ നേതൃത്വത്തിന് ഒരുപോലെ പ്രതീക്ഷയും ആശങ്കയും നൽകുന്ന പഞ്ചാബിൽ ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. പാർട്ടിക്കുള്ളിൽ തന്നെ നേർക്കുനേർ നിൽക്കുന്ന മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നിയും കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ നവജ്യോത് സിങ് സിദ്ദുവും മത്സരരംഗത്തുണ്ടെന്നതാണു പ്രധാന പ്രത്യേകത. 86 സീറ്റുകളിലെ സ്ഥാനാർഥി 
പട്ടികയ്ക്കാണു കോൺഗ്രസ് തിരഞ്ഞെടുപ്പു സമിതി അംഗീകാരം നൽകിയത്. 

ഒരു കുടുംബത്തിൽ ഒരാൾക്കു മാത്രം സീറ്റ് എന്ന നിബന്ധന കർശനമാക്കിയതോടെ സ്ഥാനാർഥിത്വം പ്രതീക്ഷിച്ച പലരും ഒഴിവാക്കപ്പെട്ടു. മുഖ്യമന്ത്രി ഛന്നി 2 മണ്ഡലങ്ങളിൽ മത്സരിക്കുമെന്ന അഭ്യൂഹത്തിനു വിരാമമായി. ചാംകൗർ സാഹിബ് മണ്ഡലത്തിൽ ഛന്നിയും അമൃത‍്സർ ഈസ്റ്റിൽ സിദ്ദുവും പോരിനിറങ്ങും. മുഖ്യമന്ത്രി സ്ഥാനാർഥി സ്ഥാനത്തേക്കു കൂടിയാണ് ഇവരുടെ മത്സരമെന്ന് അനുയായികൾ പ്രഖ്യാപിച്ചു കഴിഞ്ഞു; ഇതു പാർട്ടിക്കു തിരിച്ചടിയാകുമോയെന്നതു മാത്രമാണ് ഇനിയറിയേണ്ടത്.

English Summary: Punjab Legislative Assembly election, 2022: Congress issues first list

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com