ADVERTISEMENT

ന്യൂഡൽഹി ∙ ‘ഗാർഡ്’ എന്ന തസ്തികപ്പേര് ‘ട്രെയിൻ മാനേജർ’ എന്നു മാറ്റാൻ റെയിൽവേ ബോർഡ് തീരുമാനിച്ചു.  അതനുസരിച്ച്, അസിസ്റ്റന്റ് ഗാർഡ് – അസിസ്റ്റന്റ് പാസഞ്ചർ ട്രെയിൻ മാനേജർ, ഗുഡ്സ് ഗാർഡ് – ഗുഡ്സ് ട്രെയിൻ മാനേജർ, സീനിയർ ഗുഡ്സ് ഗാർഡ് – സീനിയർ ഗുഡ്സ് ട്രെയിൻ മാനേജർ, സീനിയർ പാസഞ്ചർ ഗാർഡ് – സീനിയർ പാസഞ്ചർ ട്രെയിൻ മാനേജർ, മെയിൽ അല്ലെങ്കിൽ എക്സ്പ്രസ് ഗാർഡ് – മെയിൽ അല്ലെങ്കിൽ എക്സ്പ്രസ് ട്രെയിൻ മാനേജർ എന്നിങ്ങനെ മാറും. എന്നാൽ, തസ്തികയുടെ പേരു മാറുന്നതിന്റെ പേരിൽ സേവന വേതന വ്യവസ്ഥകളിൽ മാറ്റമുണ്ടാവില്ലെന്ന് റെയിൽവേ വ്യക്തമാക്കി.

English Summary: Railways ‘guard’ redesignated as 'train manager'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com