ADVERTISEMENT

ഹൈദരാബാദ് ∙ അമേരിക്കൻ ഇലക്ട്രിക് കാർ കമ്പനിയായ ടെസ്‍ലയെ തെലങ്കാനയിലേക്കു ക്ഷണിച്ച് സംസ്ഥാന വ്യവസായ–വാണിജ്യ മന്ത്രി കെ.ടി.രാമറാവു. ട്വിറ്ററിലൂടെയാണു ക്ഷണം. ഇന്ത്യൻ നിരത്തുകളിൽ ടെസ്‍ല കാറുകൾ എന്നെത്തുമെന്ന ഒരാളുടെ ചോദ്യത്തിന് സർക്കാരുമായി സഹകരിക്കുന്നതിലെ ചില വെല്ലുവിളികൾ പരിഹരിക്കാനുള്ള ശ്രമം തുടരുകയാണെന്നു കഴിഞ്ഞ ദിവസം ടെസ്‍ല സിഇഒ ഇലോൺ മസ്ക് ട്വിറ്ററിൽ മറുപടി നൽകിയിരുന്നു. ഇതിനുള്ള മറുപടിയായാണ് തെലങ്കാന മന്ത്രി മസ്കിനെ സ്വാഗതം ചെയ്തത്.

tesla-roadster
ടെസ്‌ല റോഡ്‌സ്റ്റർ

തെലങ്കാനയിൽ ടെസ്‍ലയ്ക്ക് സംരംഭം തുടങ്ങാൻ സഹകരിക്കാമെന്നാണു വാഗ്ദാനം. തെലങ്കാന രാജ്യത്തെ ഏറ്റവും മികച്ച സംരംഭകസൗഹൃദ സംസ്ഥാനമാണെന്നും മന്ത്രി അവകാശപ്പെടുന്നു. ഇലോൺ മസ്ക് ക്ഷണത്തോടു പ്രതികരിച്ചിട്ടില്ല.

English Summary: Ready And Waiting: Telangana Minister KTR's Message To Elon Musk

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com