പഞ്ചാബിൽ ആം ആദ്മി സ്ഥാനാർഥി കോൺഗ്രസിൽ

assembly-elections-2022
SHARE

ന്യൂഡൽഹി ∙ പഞ്ചാബ് ഫിറോസ്പുർ റൂറലിൽ ആം ആദ്മി പാർട്ടി പ്രഖ്യാപിച്ച സ്ഥാനാർഥി നിന്നനിൽപിൽ കോൺഗ്രസുകാരനായി. ഡൽഹിയിലിരുന്നു നിയന്ത്രിക്കുന്ന കമ്പനി പോലെയാണ് ആം ആദ്മിയെന്നും അതിൽ പഞ്ചാബികൾക്ക് ഒന്നും പറയാനാകില്ലെന്നും ആരോപിച്ച് ഇന്നലെ രാവിലെ പാർട്ടി വിട്ട സ്ഥാനാർഥി അഷു ബാംഗർ വൈകിട്ടു കോൺഗ്രസിൽ ചേർന്നു. 

മുഖ്യമന്ത്രി ചരൺജിത് ഛന്നിയുടെ സാന്നിധ്യത്തിലായിരുന്നു കൂടുമാറ്റം. ഫിറോസ്പുർ റൂറലിൽ അഷു ബാംഗർ കോൺഗ്രസ് സ്ഥാനാർഥിയാകുമെന്നു ഛന്നി സൂചിപ്പിച്ചെങ്കിലും ഭാവികാര്യങ്ങൾ അനുയായികളുമായി ആലോചിച്ചു തീരുമാനിക്കുമെന്ന് ബാംഗർ പറഞ്ഞു.  

ബൽബീർ സിങ് റാജേവാൽ നേതൃത്വം നൽകുന്ന സംയുക്ത സമാജ് മോർച്ചയെന്ന കർഷക സംഘടന ബിജെപിയുടെ കക്ഷിയാണെന്ന ആം ആദ്മി പാർട്ടി ആരോപണത്തോട് അതൃപ്്തി അറിയിച്ചാണ് അഷു ബാംഗറിന്റെ ചുവടുമാറ്റം.

English Summary: Aam Aadmi Party candidate joins Congress in Punjab

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA