ADVERTISEMENT

ന്യൂഡൽഹി ∙ പഞ്ചാബിൽ ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയെ കണ്ടെത്താൻ പാർ‍ട്ടി ഫോൺകോൾ വഴി നടത്തിയ വോട്ടെടുപ്പിൽ മുൻപിലെത്തിയത് ആരെന്ന് ഇന്നറിയാം. ഇതുവരെ 15 ലക്ഷത്തോളം പേർ ആം ആദ്മിയുടെ ‘ജനത ചുനേഗി അപ്ന സിഎം’ പരിപാടിയിൽ പങ്കെടുത്തുവെന്നാണ് അവകാശവാദം. ഏറ്റവും കൂടുതൽ പേർ ആവശ്യപ്പെട്ട പേര്, മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ഇന്നു 12നു പ്രഖ്യാപിക്കും.

ആം ആദ്മി പാർട്ടി മുതിർന്ന നേതാവ് ഭഗവന്ത് മന്നിനെ മുഖ്യമന്ത്രി സ്ഥാനാർഥിയാക്കാനായിരുന്നു പാർട്ടി തീരുമാനം. എന്നാൽ, ജനഹിതമറിഞ്ഞശേഷം മതി പ്രഖ്യാപനമെന്നു തീരുമാനിക്കുകയായിരുന്നു. 2017ലെ തിരഞ്ഞെടുപ്പിൽ ആം ആദ്മിക്ക് പഞ്ചാബിൽ 20 സീറ്റ് ലഭിച്ചിരുന്നു.

English Summary: Aam Aadmi party to announce Punjab chief minister candidate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com