ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യത്തു കോവിഡ് പ്രതിരോധ വാക്സീൻ സർട്ടിഫിക്കറ്റ് ഒരു കാര്യത്തിലും നിർബന്ധമാക്കിയിട്ടില്ലെന്നു കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. കുത്തിവയ്പെടുക്കാൻ ആരെയും നിർബന്ധിക്കാനുമാവില്ല. ഭിന്നശേഷിക്കാരായ ആളുകൾക്കു വാക്സീൻ എളുപ്പത്തിൽ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട ഹർജിക്കുള്ള മറുപടിയിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, പൊതുജനാരോഗ്യത്തിനായി വാക്സീൻ എടുക്കുന്നതാണ് ഏറ്റവും ഉചിതമെന്നാണു സർക്കാർ നിലപാട്. ഇക്കാര്യം പരസ്യങ്ങളിലൂടെയും മറ്റും ജനങ്ങളെ അറിയിക്കുന്നുണ്ടെന്നും സർക്കാർ പറഞ്ഞു.

വിവിധ ആവശ്യങ്ങൾക്കു വാക്സീൻ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നതിൽ നിന്ന് ഇളവു നൽകാൻ നിർദേശിക്കണമെന്നു ഹർജിക്കാരൻ ആവശ്യപ്പെട്ടിരുന്നു. ഇതിനോടുള്ള പ്രതികരണമായാണ് ഏതെങ്കിലും കാര്യത്തിൽ വാക്സീൻ സർട്ടിഫിക്കറ്റ് കർശനമാണെന്ന തരത്തിൽ മാർഗരേഖ നൽകിയിട്ടില്ലെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയത്.

English Summary: Covid vaccine and certificate not madatory

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com