ADVERTISEMENT

ന്യൂഡൽഹി ∙ കോവിഡ് മൂലം സുപ്രീം കോടതി ഓൺലൈനായി വാദം കേൾക്കുന്നതിനിടെ അഭിഭാഷകർ വ്യാപകമായി മൊബൈൽ ഫോൺ വഴി ഹാജരാകുന്നതിൽ ചീഫ് ജസ്റ്റിസ് എൻ.വി. രമണ അതൃപ്തിയറിയിച്ചു. വാദം കേൾക്കൽ തുടർച്ചയായി തടസ്സപ്പെടാൻ ഇതു കാരണമാകുന്നുവെന്നു വ്യക്തമാക്കിയ അദ്ദേഹം, ഈ സ്ഥിതി തുടർന്നാൽ മൊബൈലിലൂടെ ഹാജരാകുന്നതു നിരോധിക്കേണ്ടി വരുമെന്നു മുന്നറിയിപ്പു നൽകി. കേസ് പരിഗണിക്കവേ കേട്ട അപശബ്ദങ്ങളെ തുടർന്നു ചില ഹർജികൾ കോടതിക്കു മാറ്റിവയ്ക്കേണ്ടിവന്നിരുന്നു. മറ്റു ചില ജഡ്ജിമാരും ഇതേ പ്രശ്നം ചൂണ്ടിക്കാട്ടി. കംപ്യൂട്ടറോ ലാപ്ടോപ്പോ വഴി ഹാജരാകുമ്പോൾ ഈ തടസ്സം ഒഴിവാകുമെന്നാണ് കോടതിയുടെ സാങ്കേതികവിഭാഗം പറയുന്നത്.

English Summary: Supreme Court's Direction On Virtual Hearings After A Day Of Disruptions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com