അഭിപ്രായ സർവേ: ഉത്തരാഖണ്ഡിൽ കോൺഗ്രസിന് മുൻതൂക്കം

uttarakhand-leaders
പുഷ്കർ സിങ് ധാമി, ഹരീഷ് റാവത്ത്
SHARE

ന്യൂഡൽഹി ∙ ഇഞ്ചോടിഞ്ചു പോരാട്ടം നടക്കുന്ന ഉത്തരാഖണ്ഡിൽ കോൺഗ്രസിനു നേരിയ മുൻതൂക്കം ലഭിക്കുമെന്ന് സീ ന്യൂസ് അഭിപ്രായ സർവേ ഫലം. 70 അംഗ നിയമസഭയിൽ ബിജെപി 33 സീറ്റ് നേടുമ്പോൾ കോൺഗ്രസ് 35 ഇടത്തു വിജയിക്കുമെന്ന് സർവേ പ്രവചിക്കുന്നു. സംസ്ഥാനത്തു കന്നി മത്സരത്തിനിറങ്ങിയ ആം ആദ്മി ഒരു സീറ്റിലും ഒരു സ്വതന്ത്രനും ജയിക്കുമെന്നാണു ഫലം. മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി വീണ്ടും തിരഞ്ഞെടുക്കപ്പെടുമെന്ന് 31 % പേർ പറഞ്ഞപ്പോൾ മുതിർന്ന കോൺഗ്രസ് നേതാവ് ഹരീഷ് റാവത്ത് മുഖ്യമന്ത്രിയാകുമെന്നാണു ഭൂരിപക്ഷം പേരും (43%) കരുതുന്നത്.

Content Highlight: Uttarakhand Assembly Elections 2022

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA