മണിപ്പുരിലും കൂടുമാറ്റം; തൃണമൂൽ, കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ

assembly-elections-2022
SHARE

കൊൽക്കത്ത ∙ തൃണമൂൽ കോൺഗ്രസിന്റെ മണിപ്പുരിലെ ഏക എംഎൽഎയായ ടോങ്ബ്രാം റബിന്ദ്രോ ബിജെപിയിൽ ചേർന്നു. കോൺഗ്രസ് മുൻ എംഎൽഎ വൈ.സുർചന്ദ്രയും ബിജെപിയിലെത്തി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ ജയിച്ച സുർചന്ദ്രയുടെ തിരഞ്ഞെടുപ്പ് കോടതി അസാധുവാക്കുകയായിരുന്നു. ഇത്തവണ സുർചന്ദ്രയ്ക് സീറ്റ് നൽകേണ്ടതില്ലെന്ന് കോൺഗ്രസ് തീരുമാനിച്ചിരുന്നു. 

ബിഷ്ണുപൂർ ജില്ലയിലെ താംഗ നിയമസഭാമണ്ഡലത്തിൽ ജയിച്ച റബീന്ദ്രോ മണ്ഡലത്തിൽ നടത്തിയ വികസനപ്രവർത്തനങ്ങളുടെ പേരിൽ ജനകീയനാണ്. ടിഎംസി സ്ഥാനാർഥിയായി ജയിച്ച അദ്ദേഹം പാർട്ടി മണിപ്പുർ ഘടകം പിരിച്ചുവിട്ടതിനെത്തുടർന്ന് നേരത്തേ ബിജെപിയിൽ ചേർന്നിരുന്നു. റബീന്ദ്രോയെ കൂറുമാറ്റ നിയമപ്രകാരം സ്പീക്കർ അയോഗ്യനാക്കി. തുടർന്ന് ബിജെപി വിട്ട അദ്ദേഹം പ്രതിപക്ഷമായ കോൺഗ്രസിനു പിന്തുണ പ്രഖ്യാപിച്ചു. 

Content Highlight: Manipur Assembly Elections 2022

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ബാറോസിൽ കാണാൻ പോകുന്നത് മോഹൻലാൽ മാജിക്..! | Santhosh Sivan | Jack and Jill | Manorama Online

MORE VIDEOS
FROM ONMANORAMA