ADVERTISEMENT

ന്യൂഡൽഹി ∙ പൊലീസിന്റെ പരിശോധനയിൽ പിടിക്കപ്പെടുമെന്ന ആശങ്കയിൽ തടവുകാരൻ വിഴുങ്ങിയ മൊബൈൽ ഫോൺ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. തിഹാർ ജയിലിൽ ഈ മാസം അഞ്ചിനാണ് സംഭവം. 

സെല്ലുകളിൽ പതിവു പരിശോധന നടക്കുന്നതിനിടെ സെൻട്രൽ ജയിൽ ഒന്നിലെ തടവുകാരനാണ് ഫോൺ വിഴുങ്ങിയത്. ഇയാളെ ആദ്യം ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിലും പിന്നീട് ജിബി പന്ത് ആശുപത്രിയിലും എത്തിച്ചു. എക്സ്റേയിൽ വയറ്റിൽ മൊബൈൽ കണ്ടെത്തിയതോടെ എൻഡോസ്കോപിക്കു വിധേയനാക്കി. ആരോഗ്യനില വീണ്ടെടുത്ത തടവുകാരനെ വീണ്ടും ജയിലിലേക്കു മാറ്റിയതായി അധികൃതർ പറഞ്ഞു.

English Summary: Mobile phone swallowed by prisoner taken back through operation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com